ബുക്കാറസ്റ്റ് (റൊമാനിയ): യുക്രൈനിലെ കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയസ്പർശിയായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്റർനെറ്റ്. 1.5 ദശലക്ഷത്തിലധികം ആളുകളാണ് സ്വന്തം നാടും വീടും വിട്ട് അയൽരാജ്യങ്ങളിലേക്ക് കടന്നത്. ഹൃദയഭേദകമായ വാർത്തകളാണ് ഓരോദിവസവും യുദ്ധഭൂമിയിൽ നിന്ന് നമ്മളെ തേടിയെത്തുന്നത്. എന്നാലിതാ റൊമാനിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിലെ സന്നദ്ധപ്രവർത്തകർ ഏഴ് വയസ്സുള്ള യുക്രൈനിയൻ പെൺകുട്ടിയുടെ പിറന്നാൾ ആഘോഷിച്ചതാണ് ഇപ്പോൾ ഹൃദയം കവരുന്നത്.
അഭയാർഥികൾക്കായി സജ്ജീകരിച്ച ഒരു താൽക്കാലിക ടെന്റിൽ കുടുംബത്തോടൊപ്പമാണ് ഏഴ് വയസ്സുകാരി അരിന ഉള്ളത്. ഇവിടെ സമ്മാനങ്ങളും ബലൂണുകളും നൽകി അവൾക്ക് വോളണ്ടിയർമാർ പിറന്നാൾ ആശംസകൾ നേർന്നു. ജന്മദിന ഗാനം ആലപിച്ച് അവിടെയുണ്ടായിരുന്ന എല്ലാവരും ചേർന്ന് ആ ദിനം അവളെ സന്തോഷിപ്പിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു. “മനുഷ്യത്വം... ഒരു യുക്രൈനിയൻ പെൺകുട്ടിയുടെ ഏഴാം ജന്മദിനത്തിൽ റൊമാനിയയിലെ ഒരു അഭയാർത്ഥി ക്യാമ്പ് ഒന്നിച്ചു... നമുക്ക് അരിനയ്ക്ക് ജന്മദിനാശംസ നേരാം. സഹായികൾക്ക് നന്ദി," എന്ന് കുറിച്ചാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates