തകര്‍ന്ന ഇറാന്‍ യുദ്ധക്കപ്പലില്‍ നിന്നും 87 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 32 പേരെ രക്ഷിച്ചു; 60 ഓളം പേരെ ഇനിയും കണ്ടെത്താനായില്ല

'നിശ്ശബ്ദ മരണ'മെന്നാണ് ആക്രമണത്തെ പീറ്റർ ഹേഗ്സേത്ത് വിശേഷിപ്പിച്ചത്
IRIS Dena
IRIS Dena
Updated on
1 min read

കൊളംബോ : ശ്രീലങ്കന്‍ തീരത്ത് അമേരിക്കന്‍ ആക്രമിച്ച് തകര്‍ത്ത ഇറാന്‍ യുദ്ധക്കപ്പലില്‍ നിന്നും 87 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 32 പേരെ ലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി. 60 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അമേരിക്കയുടെ ആണവ മുങ്ങിക്കപ്പലില്‍ നിന്നുള്ള ടോര്‍പിഡോയാണ് ഇറാന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേനയെ തകര്‍ത്തത്. വിശാഖപട്ടണത്തു നടന്ന സൈനിക അഭ്യാസത്തിനുശേഷം മടങ്ങിയ കപ്പലാണ് അമേരിക്ക തകര്‍ത്തത്. എന്നാല്‍ സംഭവത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

IRIS Dena
ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

ഇന്ത്യന്‍ നാവികസേന ആതിഥ്യം വഹിച്ച മിലന്‍ നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന, ഫ്രിഗേറ്റ് ക്ലാസ് യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേനയാണ് ശ്രീലങ്കന്‍ തീരത്തിനു സമീപം രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ഇറാന്റെ യുദ്ധക്കപ്പല്‍ ആക്രമിച്ചു മുക്കിയതായി പിന്നീട് യുഎസ് പ്രതിരോധ സെക്ട്രടറി പീറ്റര്‍ ഹെഗ്‌സേത്ത് സ്ഥിരീകരിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഒരു ശത്രുക്കപ്പലിനെ യുഎസ് ടോര്‍പിഡോ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

IRIS Dena
ഇന്ധന ലഭ്യതക്കുറവിന് പരിഹാരം: ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ

ഇറാന്‍ യുദ്ധക്കപ്പല്‍ ആക്രമണത്തിന്റെ വിഡിയോയും യുഎസ് പുറത്തുവിട്ടു. നിശ്ശബ്ദ മരണ'മെന്നാണ് ആക്രമണത്തെ പീറ്റർ ഹേഗ്സേത്ത് വിശേഷിപ്പിച്ചത്. ശ്രീലങ്കയുടെ തെക്കുകിഴക്കൻ തുറമുഖമായ ഗാലെയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ ശ്രീലങ്ക രക്ഷാപ്രവർത്തനത്തിനായി നാവികസേനയെ അയച്ചിരുന്നു. നാവികസേനയ്‌ക്കൊപ്പം വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. സംഭവത്തിൽ വിശദാന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

Summary

87 bodies recovered from Iranian warship IRIS Dena sunk by US off Sri Lankan coast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com