ഇന്ത്യൻ കോൺസുലേറ്റിനു ഖലിസ്ഥാനികൾ തീയിട്ടു; അപലപിച്ച് യുഎസ്

യുഎസിലെ നയതന്ത്ര സ്ഥാപനങ്ങൾക്കും വിദേശ നയതന്ത്ര ഉദ്യോ​ഗസ്ഥർക്കും നേരെയുള്ള ആക്രമണങ്ങൾ ക്രിമിനൽ കുറ്റമാണെന്നും യുഎസ് അധികൃതർ വ്യക്തമാക്കി
ഇന്ത്യൻ കോൺസുലേറ്റ്/ എഎന്‍ഐ
ഇന്ത്യൻ കോൺസുലേറ്റ്/ എഎന്‍ഐ
Updated on: 
1 min read

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാനികളുടെ ആക്രമണം. സാൻഫ്രാൻസിസ്കോയിലുള്ള കോൺസുലേറ്റിനു ഖലിസ്ഥാനികൾ തീയിട്ടു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ സാൻഫ്രാൻസിസ്കോ ഫയർ വിഭാ​ഗം അതിവേ​ഗം തീയണച്ചു. 

ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. 

ആക്രമണത്തെ യുഎസ് അപലപിച്ചു. യുഎസിലെ നയതന്ത്ര സ്ഥാപനങ്ങൾക്കും വിദേശ നയതന്ത്ര ഉദ്യോ​ഗസ്ഥർക്കും നേരെയുള്ള ആക്രമണങ്ങൾ ക്രിമിനൽ കുറ്റമാണെന്നും യുഎസ് അധികൃതർ വ്യക്തമാക്കി.

ഖലിസ്ഥാനികളുടെ ലക്ഷ്യം ഇന്ത്യൻ അംബാസഡർ തരഞ്ജിത് സിങ് സന്ധുവും കോൺസുലേറ്റ് ജനറൽ ഡോ. നാ​ഗേന്ദ്ര പ്രസാദ് എന്നിവരായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് സാൻഫ്രാൻസിസ്കോ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER