Abu Dhabi tightens some parking rules
അബുദാബിയില്‍ പാര്‍ക്കിങ് നിയമങ്ങള്‍ കര്‍ശനമാക്കുന്നുപ്രതീകാത്മക ചിത്രം

അബുദാബിയില്‍ പാര്‍ക്കിങ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു; നിയലംഘകരുടെ വാഹനം പിടിച്ചെടുക്കും

കാലഹരണപ്പെട്ട പെര്‍മിറ്റ് ഉപയോഗിച്ച് പാര്‍ക്കിങ് സ്ഥലം കയ്യടക്കുകയോ ചെയ്താല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും
Published on

അബുദാബി: അബുദാബിയിലെ അല്‍ ഐന്‍ നഗരത്തില്‍ പാര്‍ക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. നാളെ മുതലാണ് നിയമങ്ങള്‍ കര്‍ശനമാക്കുക.

അബുദാബി മൊബിലിറ്റി (എഡി മൊബിലിറ്റി) പ്രതിനിധീകരിക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ഡിഎംടി) വെഹിക്കിള്‍ ടോവിങ് സേവനം ആരംഭിച്ചതോടെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്.

പാര്‍ക്കിങ് ഏരിയയില്‍ ലൈസന്‍സ് പ്ലേറ്റില്ലാതെ കണ്ടെത്തുന്ന വാഹനങ്ങള്‍ അല്‍ ഐന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മവാഖിഫ് വെഹിക്കിള്‍ ഇമ്പൗണ്ടിങ് യാര്‍ഡിലേക്ക് കൊണ്ടുപോകും. വാഹനങ്ങള്‍ വില്‍പനയ്ക്കായി പ്രദര്‍ശിപ്പിക്കുകയോ വാണിജ്യ, പരസ്യം അല്ലെങ്കില്‍ പ്രമോഷനല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ പെര്‍മിറ്റ് ഇല്ലാതെയും കാലഹരണപ്പെട്ട പെര്‍മിറ്റ് ഉപയോഗിച്ച് പാര്‍ക്കിങ് സ്ഥലം കയ്യടക്കുകയോ ചെയ്താല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Abu Dhabi tightens some parking rules
ഇറ്റലിയില്‍ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പലുകൾ അപകടത്തിൽപെട്ടു; 11 പേർ മരിച്ചു, 64 പേരെ കാണാതായി

പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങ് നിയന്ത്രിക്കുന്നതിനും നിരോധിത മേഖലകളില്‍ പാര്‍ക്കിങ് ഒഴിവാക്കാനും വാഹന ഗതാഗതം സുഗമമാക്കുകയുമാണ് വാഹന ടോവിങ് സേവനം ലക്ഷ്യമിടുന്നത്. അബുദാബി മൊബിലിറ്റിയില്‍ പബ്ലിക് പാര്‍ക്കിങ് മാനേജ്മെന്റ് സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി വിദ്യാഭ്യാസ ശില്‍പശാലകളും നടത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com