'ട്രംപിന്റെ അഭ്യര്‍ഥന മാനിക്കുന്നു'; കര്‍സ്‌കില്‍ കീഴടങ്ങുന്ന യുക്രൈന്‍ സൈനികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പുടിന്‍

പുടിനുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയെന്നും രക്തരൂക്ഷിതമായ യുദ്ധം അവസാനിക്കാന്‍ സാധ്യതയുണ്ടെന്നും ട്രംപ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു
വ്ളാഡിമിര്‍ പുടിന്‍
വ്ളാഡിമിര്‍ പുടിന്‍
Updated on
1 min read

മോസ്‌കോ: കര്‍ക്‌സ് മേഖലിയിലെ യുക്രൈന്‍ സൈനികരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുന്ന യുക്രൈന്‍ പട്ടാളക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. 'ട്രംപിന്റെ അഭ്യര്‍ഥന അനുഭാവത്തോടെ പരിഗണിക്കുന്നു. അവര്‍ ആയുധം വച്ച് കീഴടങ്ങുകയാണെങ്കില്‍ അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ തയ്യാറാണെന്നും' പുടിന്‍ പറഞ്ഞു.

അതേസമയം, റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിക്കാനുള്ള സാധ്യത വര്‍ധിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയെന്നും രക്തരൂക്ഷിതമായ യുദ്ധം അവസാനിക്കാന്‍ സാധ്യതയുണ്ടെന്നും ട്രംപ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. വ്യാഴാഴ്ച രാത്രി മോസ്‌കോയില്‍ വച്ച് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

അമേരിക്ക നിര്‍ദേശിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുക്രൈന്‍ നേരത്തെതന്നെ അംഗീകരിച്ചിരുന്നു. പിന്നാലെ വ്യാഴാഴ്ചയാണ് റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. അതേസമയം ട്രംപ് - പുടിന്‍ കൂടിക്കാഴ്ച വൈകാതെ സംഭവിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി റഷ്യ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ യുക്രൈന്‍ നഗരങ്ങളില്‍ വ്യാപക ആള്‍നാശവും മറ്റു നാശനഷ്ടങ്ങളും വിതച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

modi, putin brics 2026
today top five news
Putin Lands In Delhi For BRICS Summit
Ukraine drone attack in Gelendzhik beach resort resulted in the deaths of seven people
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com