

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ പാംബീച്ച് കൗണ്ടിയില്‍ ബിസിനസ് ജെറ്റ് തകര്‍ന്നുവീണ് ഒന്‍പത് പേര്‍ മരിച്ചു. ഓസ്റ്റിനില്‍ നിന്ന് ബഹാമാസിലേക്ക് പോയവിമാനമാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം അമേരിക്കയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാന അപകടമാണിത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
'ഞങ്ങള്‍ തകര്‍ന്നുവീഴാന്‍ പോകുന്നു. ഇനി സമയമില്ല എന്നായിരുന്നു' പൈലറ്റിന്റെ അവസാന സന്ദേശം. അമേരിക്കന്‍ സമയം ഞായറാഴ്ച ഉച്ചക്ക് 12. 50 ഓടെയാണ് ജെറ്റ് ജനവാസമേഖലയ്ക്ക് സമീപം തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന ഒന്‍പത് പേരും മരിച്ചതായി അമേരിക്കന്‍ ഗതാഗത സെക്രട്ടറി സ്ഥിരീകരിച്ചു. 35,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ വിമാനത്തില്‍ ഐസ് രൂപപ്പെട്ടതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നതായും വിവരമുണ്ട്. കൂടുതല്‍ ഉയരത്തിലേക്ക് പോകാന്‍ പൈലറ്റ് അനുമതി ചോദിച്ചെങ്കിലും അതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെ താഴോട്ട് പതിക്കുകയായിരുന്നെന്നാണ് വിവരം.
ഒരുമിനിറ്റിനുള്ളില്‍ വിമാനം 27,000 അടി താഴ്ചയിലേക്ക് പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനം റോഡിന് സമീപം പതിച്ച് വലിയ അഗ്നിഗോളമായി പൊട്ടിത്തെറിക്കുകയുമായിരുന്നു. വിമാനം ആകാശത്തുനിന്ന് താഴേക്ക് പതിക്കുന്നതും റോഡിന് സമീപം പൊട്ടിത്തെറിക്കുന്നതും ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. നിരവധി വീടുകള്‍ക്ക് സമീപവും റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് തൊട്ടരികിലുമാണ് വിമാനം പതിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. കനത്ത കറുത്ത പുക അപകടസ്ഥലത്തെ മൂടിയിരുന്നതായും ദൃശ്യങ്ങളില്‍ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates