അമേരിക്ക മാസ്ക് അഴിക്കുന്നു, ചിരിച്ചു തുടങ്ങാമെന്ന് ബൈഡൻ; വാക്സിൻ സ്വീകരിച്ചവർക്ക് മാസ്ക് വേണ്ടെന്ന് പ്രഖ്യാപനം

ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു
ജോ ബൈഡൻ/ഫയല്‍ ചിത്രം
ജോ ബൈഡൻ/ഫയല്‍ ചിത്രം
Updated on: 
1 min read

വാഷിങ്ടൺ: മാസ്ക് ധരിക്കുന്നതിൽ ജനങ്ങൾക്ക് അമേരിക്ക ഇളവ് നൽകുന്നു. വാക്സിൻ ഡോസുകൾ പൂർണമായും സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടതില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജനങ്ങളെ അറിയിച്ചത്. 

യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനാണ് കോവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയവർ മാസ്ക് ധരിക്കേണ്ടതില്ല എന്ന തീരുമാനമെടുത്തത്. സാമുഹിക അകലം പാലിക്കുന്നതിനും ഇളവ് നൽകിയിട്ടുണ്ട്. കോവിഡിന് എതിരായ പോരാട്ടത്തിലെ നിർണായക ഘട്ടമാണ് ഇതെന്ന് ബൈഡൻ പറഞ്ഞു. 

ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ഇൻഡോറിൽ മാസ്ക് ധരിക്കേണ്ടതില്ലെന്നാണ് പ്രഖ്യാപനം. എന്നാൽ വാക്സിൻ സ്വീകരിക്കാത്തവർ മാസ്ക് ധരിക്കുന്നത് തുടരണം. ഫിനിഷ് ലൈൻ തൊടുന്നത് വരെ നമ്മൾ സ്വയം സംരക്ഷിക്കുന്നത് തുടരണം. ഇതുപോലെ വലിയൊരു പ്രഖ്യാപനം നടത്താനായതിന് ശേഷം വീണ്ടും താഴേക്ക് വീണു പോകാൻ നമുക്കാവില്ലെന്നും ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com