സ്വിസ് റിസോര്‍ട്ട് സ്ഫോടനം; അട്ടിമറിയല്ലെന്ന് അധികൃതര്‍, 40 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്

സ്‌ഫോടനത്തില്‍ മരിച്ചവരും പരിക്കേറ്റവരിലും ഭൂരിഭാഗവും വിദേശികളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം
Around 40 killed, 100 injured in explosion in Swiss ski resort bar
Around 40 killed, 100 injured in explosion in Swiss ski resort bar
Updated on
1 min read

ബേണ്‍: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ റിസോര്‍ട്ടിലുണ്ടായ സ്‌ഫോടനത്തില്‍ മരണം നാല്‍പത് പിന്നിട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പൊട്ടിത്തെറിയില്‍ അട്ടിമറി സാധ്യതയില്ലെന്നുമാണ് അധികൃതരുടെ നിലപാട്.

Around 40 killed, 100 injured in explosion in Swiss ski resort bar
പുതുവത്സരാഘോഷത്തിനിടെ സ്വിസ് റിസോര്‍ട്ടില്‍ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

സ്‌ഫോടനത്തില്‍ മരിച്ചവരും പരിക്കേറ്റവരിലും ഭൂരിഭാഗവും വിദേശികളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍പ് ലൈന്‍ തുറന്നതായും കാന്റണ്‍ പൊലീസ് മേധാവി അറിയിച്ചു. പരിക്കേറ്റവരെ സിയോണ്‍, ലോസാന്‍, ജനീവ, സൂറിച്ച് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണ സംഖ്യ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Around 40 killed, 100 injured in explosion in Swiss ski resort bar
ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ...; രാജ്യത്തെ ആദ്യബുള്ളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് 15ന് ട്രാക്കില്‍; മണിക്കൂറില്‍ 329 കിലോമീറ്റര്‍ വേഗം

റിസോര്‍ട്ട് നഗരം എന്നറിയിപ്പെടുന്ന ക്രാന്‍സ്‌മൊണ്ടാനയിലെ സ്വിസ് സ്‌കൈ റിസോര്‍ട്ടിലെ ബാറിലാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയായിരുന്നു സ്‌ഫോടനം. ഉണ്ടായത്. പുതുവര്‍ഷ ആഘോഷങ്ങള്‍ തുടരുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നാലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ നൂറിലധികം പേര്‍ ബാറില്‍ ഉണ്ടായിരുന്നു എന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Summary

 Around 40 people have been killed and 100 injured, most of them seriously, after an explosion tore through a crowded bar during a New Year's Eve party in the upscale ski resort of Crans-Montana, Swiss officials.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com