റഡാറില്‍ നിന്ന് അപ്രത്യക്ഷമായി അസദിന്റെ വിമാനം, വെടിവെച്ചിട്ടതോ?

വിമാന സ്‌പോര്‍ട്ടിങ് സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍ 24ല്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം സിറിയന്‍ എയര്‍ വിമാനക്കമ്പനിയുടെ ഇല്യൂഷിന്‍ 2-76 ടി എന്ന വിമാനം ദമാസ്‌കസ് വിമാനത്താവളത്തില്‍ നിന്നാണ് പ്രസിഡന്റുമായി പറന്നുയര്‍ന്നത്.
ബാഷര്‍ അല്‍ അസദ്
ബാഷര്‍ അല്‍ അസദ്
Updated on
1 min read

ദമാസ്‌കസ്: വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യം വിട്ട ബാഷര്‍ അസദിന്റെ വിമാനം എവിടെയാണെന്ന ചോദ്യം ഉയരുന്നു. പ്രസിഡന്റ് പോയ വിമാനം തകര്‍ന്നു വീഴുകയോ വെടിവെച്ചിടുകയോ ചെയ്‌തെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്. റഡാറില്‍ നിന്ന് വിമാനം പൊടുന്നനെ അപ്രത്യക്ഷമാവുകയായിരുന്നു.

വിമാന സ്‌പോര്‍ട്ടിങ് സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍ 24ല്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം സിറിയന്‍ എയര്‍ വിമാനക്കമ്പനിയുടെ ഇല്യൂഷിന്‍ 2-76 ടി എന്ന വിമാനം ദമാസ്‌കസ് വിമാനത്താവളത്തില്‍ നിന്നാണ് പ്രസിഡന്റുമായി പറന്നുയര്‍ന്നത്. സിറിയയുടെ തീരമേഖലയിലേയ്ക്ക് നീങ്ങുന്നത് റഡാറില്‍ വ്യക്തമാകുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് വിമാനം എതിര്‍ ദിശയിലേയ്ക്ക് മാറുകയും മിനിറ്റുകള്‍ക്കുള്ളില്‍ ഹോംസ് നഗരത്തിന് സമീപം റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. വിമാനം വെടിവെച്ചിട്ടതാണെന്നും എഞ്ചിന്‍ തകരാറിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും സിറിയ നടത്തിയിട്ടില്ല.

വടക്കുപടിഞ്ഞാറന്‍ സിറിയ ആസ്ഥാനമായുള്ള വിമതര്‍ നടത്തിയ അപ്രതീക്ഷിത നീക്കമാണ് അസദിന്റെ പതനത്തിന് കാരണമായത്. ഇതോടെ ഔദ്യോഗിക സേനാവിഭാഗം പെട്ടെന്ന് തകര്‍ന്നു. അസദിന്റെ സഖ്യകക്ഷികളായ റഷ്യയും ഇറാനും യുദ്ധത്തില്‍ വ്യാപൃതരായി. സിറിയയുടെ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ ഇവര്‍ വിമുഖത കാണിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com