'നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നു, ഒരു കുഞ്ഞിനെ പോലെ'; ബഹിരാകാശത്തുനിന്നും നമസ്‌കാരം പറഞ്ഞ് ശുഭാംശു ശുക്ല

വിഡിയോ സന്ദേശത്തിലൂടെയായിരുന്നു ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ളവര്‍ ഭൂമിയുമായി സംവദിച്ചത്.
astronaut Shubhanshu Shukla sent first message from space Dragon spacecraft Axiom Mission 4
astronaut Shubhanshu Shukla sent first message from space Dragon spacecraft Axiom Mission 4Axiom Space
Updated on
1 min read

ഫ്‌ളോറിഡ: ആക്സിയം 4 വാണിജ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിലെ ഇന്ത്യക്കാര്‍ക്ക് നമസ്‌കാരം പറഞ്ഞ് ഇന്ത്യന്‍ വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ല. യാത്രയുടെ രണ്ടാം ദിനത്തില്‍ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇന്ന് ഡോക്ക് ചെയ്യാനിരിക്കെയാണ് ബഹിരാകാശ യാത്രയുടെ അനുഭവങ്ങള്‍ യാത്രികര്‍ പങ്കുവച്ചത്.

astronaut Shubhanshu Shukla sent first message from space Dragon spacecraft Axiom Mission 4
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ; ശുഭാംശു ശുക്ലയുടെ ഈ നേട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം

വിഡിയോ സന്ദേശത്തിലൂടെയായിരുന്നു ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ളവര്‍ ഭൂമിയുമായി സംവദിച്ചത്. ''എല്ലാവര്‍ക്കും നമസ്‌കാരം, ബഹിരാകാശത്ത് നിന്നുള്ള നമസ്‌കാരം,'' എന്ന വാചകത്തോടെ ആയിരുന്നു ശുഭാംശു ശുക്ല സംസാരിച്ച് തുടങ്ങിയത്. ''ക്രൂ അംഗങ്ങള്‍ക്കൊപ്പം ബഹിരാകാശ യാത്രയുടെ ആവേശത്തിലാണ് ഞാന്‍. അത്ഭുതം എന്നതിന് അപ്പുറത്തേക്ക് മറ്റൊന്നും പറയാനില്ല. ഭ്രമണ പഥത്തില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ച അതീവ സുന്ദരമാണ്. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുവരികയാണ്. നന്നായി ഉറങ്ങാന്‍ കഴിഞ്ഞു. ബഹിരാകാശത്ത് എങ്ങനെ നടക്കാമെന്നും ഭക്ഷണം കഴിക്കാമെന്നും ഒരു കുഞ്ഞിനെ പോലെ പഠിക്കുകയാണ്. തെറ്റുകള്‍ വരുത്തുന്നത് നല്ലതാണ്, മറ്റുള്ളവര്‍ അത് ചെയ്യുന്നത് കാണാനും.'' ശുഭാംശു ശുക്ല പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.01ന് ഫ്‌ളോറിഡയിലെ നാസ കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം. സ്പേസ് എക്സിന്റെ ഫാല്‍ക്കന്‍9 റോക്കറ്റാണ് പേടകവുമായി കുതിച്ചത്. ഡ്രാഗണ്‍ പേടകം ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 4.31ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാംശു ശുക്ല. രാകേഷ് ശര്‍മക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും. സംഘം രണ്ടാഴ്ചയ്ക്കുശേഷം മടങ്ങും.

Summary

Group Captain Shubhanshu Shukla sent out his first message from space onboard the SpaceX Dragon spacecraft Axiom Mission 4

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com