ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ മറിഞ്ഞുവീണു; തായ്‌ലന്‍ഡില്‍ 22 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ
ബാങോക്ക്: തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളില്‍ ക്രെയിന്‍ വീണ് 22 മരണം. 30ലേറേ പേര്‍ക്ക് പരിക്കേറ്റു. അതിവേഗപാത നിര്‍മാണത്തിനിടെ രാവിലെയാണ് അപകടം ഉണ്ടായത്. ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ സിഖിയോ ജില്ലയിലാണ് സംഭവം.
അതിവേഗ നിര്‍മാണപാതയുടെ ഭാഗമായി ഉപയോഗിച്ചിരുന്ന ക്രെയിന്‍ ആ വഴി പോകുകയായിരുന്ന ട്രെയിനില്‍ വീഴുകയായിയിരുന്നു. തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റുകയും തീപിടിത്തം ഉണ്ടാകുകയും ചെയ്തു. തീ നിയന്ത്രണവിധേയമാക്കിയതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. നിരവധി യാത്രക്കാര്‍ ട്രെയിന്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
'സിഖിയോവില്‍ ഹൈ സ്പീഡ് റെയില്‍വേ പാലത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന ക്രെയിന്‍ ഇന്ന് രാവിലെ 9:05ന് ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിന് മുകളിലേക്ക് മറിഞ്ഞു വീണു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റുകയും തീപിടിക്കുകയും ചെയ്തു. മുപ്പതിലധികം യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് ഒന്നിലധികം രക്ഷാസേനകളെ വിന്യസിച്ചിട്ടുണ്ട്,' സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
At least 22 dead as freak crane collapse derails train in Thailand
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

