ഭീകരവാദം ചെറുക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്, അയല്‍രാജ്യങ്ങള്‍ക്കിടയില്‍ അവിശ്വാസത്തിന്റെ അന്തരീക്ഷം ഗുണം ചെയ്യില്ല; പാക് വേദിയില്‍ ജയ്ശങ്കര്‍

ഭീകരവാദം, മതതീവ്രവാദം എന്നിവ ചെറുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു
At SCO meet in Pak, EAM Jaishankar says terrorism, extremism hurdle to regional cooperation
പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു എപി
Updated on
1 min read

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ് സി ഒ) 23ാമത് യോഗത്തില്‍ പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഭീകരവാദം, മതതീവ്രവാദം എന്നിവ ചെറുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരം, ഊര്‍ജ കൈമാറ്റം, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ കാര്യങ്ങളില്‍ സഹകരിക്കുന്നതിന് തീവ്രവാദം തടസം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യങ്ങള്‍ക്കിടയില്‍ അവിശ്വാസത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നത് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യങ്ങളുടെ പരമാധികാരം പരസ്പരം ലംഘിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

പരസ്പര ബഹുമാനത്തിലും സമത്വത്തിലും അധിഷ്ഠിതമായി സഹകരിച്ച് വിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ മാത്രമേ എസ്‌സിഒ അംഗരാജ്യങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്നും വിദേശകാര്യമന്ത്രി വ്യക്കമാക്കി. വിശ്വാസം ഇല്ലാതാവുകയും സഹകരണം അപര്യാപ്തമാവുകയും ചെയ്യുകയാണെങ്കില്‍ ആത്മപരിശോധന അനിവാര്യമാണ്. പരസ്പര വിശ്വാസവും സൗഹൃദവും നല്ല അയല്‍പക്ക ബന്ധവും ശക്തിപ്പെടുത്തുകയാണ് എസ്‌സിഒയുടെ ലക്ഷ്യമെന്ന് ജയശങ്കര്‍ പറഞ്ഞു.

ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ നേതാവ് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഉച്ചകോടിയുടെ വേദിയായ ജിന്ന കണ്‍ലെന്‍ഷന്‍ സെന്ററില്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് ഹസ്തദാനം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com