'സന്തോഷവതികളായ സ്ത്രീകളെ കാണുമ്പോള്‍ കൊല്ലാന്‍ തോന്നും'; ട്രെയിന്‍ യാത്രക്കാരെ കത്തികൊണ്ട് ആക്രമിച്ച് യുവാവ് 

10ഓളം യാത്രക്കാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ടോക്യോ: ട്രെയിന്‍ യാത്രക്കാരെ കത്തികൊണ്ട് ആക്രമിച്ച് യുവാവ്. ടോക്യോയിലെ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. 10ഓളം യാത്രക്കാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സന്തോഷവതികളായ സ്ത്രീകളെ കണ്ടപ്പോള്‍ ദേഷ്യം വന്നെന്നും അവരെ കൊല്ലാന്‍ തോന്നിയെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. 36കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആറ് വര്‍ഷം മുമ്പു മുതല്‍ സന്തോഷവതികളായ സ്ത്രീകളെ കൊല്ലണമെന്ന ചിന്ത ഉണ്ടായതാണെന്നും ആരെങ്കിലും സ്വസ്ഥമായി ഇരിക്കുന്നത് കണ്ടാല്‍ അവരെ കൊല്ലാന്‍ തോന്നുമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.സംഭവത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com