ഓങ് സാന്‍ സൂചിക്ക് വീണ്ടും ശിക്ഷ; നാലു വര്‍ഷം തടവ്

സൈനികഭരണകൂടത്തിനെതിരെ ജനവികാരം സൃഷ്ടിച്ചു എന്നാരോപിച്ച് കഴിഞ്ഞമാസം സൂചിയെ നാലുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു
ഓങ് സാൻ സൂചി/ ഫയൽ
ഓങ് സാൻ സൂചി/ ഫയൽ
Updated on
1 min read


യാങ്കൂണ്‍: മ്യാന്‍മര്‍ സമരനായിക ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവുശിക്ഷ. നാലുവര്‍ഷം തടവിനാണ് ശിക്ഷിച്ചത്. സൂചിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളിലാണ് ശിക്ഷ വിധിച്ചത്. 

ചട്ടം ലംഘിച്ച് ഇറക്കുമതി ചെയ്ത വോക്കി ടോക്കിയും സിഗ്നല്‍ ജാമറും കൈവശം വെച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കോടതി ശിക്ഷ വിധിച്ചത്. 

സൈനികഭരണകൂടത്തിനെതിരെ ജനവികാരം സൃഷ്ടിച്ചു എന്നാരോപിച്ച് കഴിഞ്ഞമാസം സൈനിക നിയന്ത്രണത്തിലുള്ള കോടതി സൂചിയെ നാലുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. സൂചിക്കൊപ്പം രണ്ട് അനുയായികളെയും ശിക്ഷിച്ചിരുന്നു. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓങ്‌സാന്‍ സൂചി നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചത്. തുടര്‍ന്ന് ഓങ് സാങ് സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ തടവിലാക്കുകയും ചെയ്തു.

നൊബേല്‍ സമ്മാന ജേതാവായ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയം നേടിയിരുന്നു. 83 ശതമാനം സീറ്റുകള്‍ നേടിയെങ്കിലും  തെരഞ്ഞെടുപ്പ് വിജയം പട്ടാളം അംഗീകരിച്ചില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com