ആയത്തുല്ല ഖമേനയിയുടെ ഭാര്യയും മരിച്ചു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

Ayatollah Khamenei's wife also died; Iranian media confirms
മന്‍സൂറെ ഖോജസ്‌തേ,ആയത്തുല്ല അലി ഖമേനി
Updated on
1 min read

തെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭാര്യ മന്‍സൂറെ ഖോജസ്‌തേ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച ഇറാനിലെ സുപ്രധാന സൈനിക-സുരക്ഷാ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റ മന്‍സൂറെ ഖോജസ്‌തേ 'രക്തസാക്ഷിത്വം വരിച്ചതായി' ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ പ്രസ് ടിവി സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ഖമേനിയുടെ വസതിക്ക് നേരെയുണ്ടായ അതേ മിസൈല്‍ ആക്രമണത്തിലാണ് ഇവര്‍ക്കും പരിക്കേറ്റത്.

Ayatollah Khamenei's wife also died; Iranian media confirms
യുഎസ്-ഇസ്രയേല്‍ ആക്രമണം: വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന, ദുബൈ വിമാനത്താവളം തുറക്കും

ആക്രമണത്തിന്റെ ആദ്യ ഘട്ടത്തില്‍ത്തന്നെ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതായി നേരത്തെതന്നെ ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ഖമേനിയുടെ മകള്‍, പേരക്കുട്ടി, മരുമകന്‍, മരുമകള്‍ എന്നിവരും സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഖമേനിയുടെ മരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. ഇതിനുപിന്നാലെ ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ട് തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിലാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ട്രംപ് പറഞ്ഞു.

Summary

Ayatollah Khamenei's wife also died; Iranian media confirms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com