ഗോള്‍ഫ് മൈതാനത്ത് കടല്‍പ്പക്ഷിയെ റാഞ്ചി 'കഷണ്ടിത്തലയന്‍' പരുന്ത്; പോരാട്ട വീഡിയോ 

പരുന്ത് കടല്‍പ്പക്ഷിയായ സീഗളിനെ റാഞ്ചുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
കടല്‍പ്പക്ഷിയെ പിടികൂടിയ പരുന്ത്
കടല്‍പ്പക്ഷിയെ പിടികൂടിയ പരുന്ത്
Updated on: 
1 min read

പരുന്ത് കടല്‍പ്പക്ഷിയായ സീഗളിനെ റാഞ്ചുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കാനഡയിലെ വാന്‍കൂവറിലുള്ള പോയിന്റ് ഗ്രേ ഗോള്‍ഫ് മൈതാനത്തിനു മുകളിലായിരുന്നു അപൂര്‍വ പക്ഷിവേട്ട. ഗോള്‍ഫ് മൈതാനത്തുണ്ടായിരുന്നവരാണ് ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. നിരവധിയാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു പരുന്തിന്റെ ഇരപിടുത്തം.

കടല്‍പ്പക്ഷിയെ ഏറെ നേരം പിന്തുടര്‍ന്ന പരുന്ത് ഒടുവില്‍ അതിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പരുന്തിന്റെ കൂര്‍ത്ത നഖങ്ങള്‍ക്കിടയില്‍ അകപ്പെട്ട സീഗളിന് രക്ഷപെടാനായില്ല. മൈതാനത്ത് ഇരയുമായി പറന്നനിറങ്ങിയ കൂറ്റന്‍ പരുന്ത് അവിടെ വച്ചുതന്നെ അതിനെ ഭക്ഷണമാക്കുകയും ചെയ്തു.

ബാള്‍ഡ് ഈഗിള്‍ അഥവാ കഷണ്ടിത്തലയന്‍ പരുന്താണ് കടല്‍പ്പക്ഷിയെ ആക്രമിച്ചത്. ചെറിയ ജീവികളും പക്ഷികളും മത്സ്യങ്ങളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER