പുലര്‍ച്ചെ ലോക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കയറിയ കരടിക്കുഞ്ഞുങ്ങള്‍ കുടുങ്ങി, ഒടുവില്‍... - വീഡിയോ 

ജനവാസ കേന്ദ്രത്തില്‍ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കയറിയ കരടിക്കുഞ്ഞുങ്ങള്‍ കുടുങ്ങി
കാറിനുള്ളില്‍ കുടുങ്ങിയ കരടിക്കുഞ്ഞുങ്ങള്‍
കാറിനുള്ളില്‍ കുടുങ്ങിയ കരടിക്കുഞ്ഞുങ്ങള്‍
Updated on
1 min read

കാലിഫോര്‍ണിയ: ജനവാസ കേന്ദ്രത്തില്‍ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കയറിയ കരടിക്കുഞ്ഞുങ്ങള്‍ കുടുങ്ങി. കാലിഫോര്‍ണിയ സിയേര മാഡ്രിയയില്‍ താമസിക്കുന്ന ജെനി കെയുടെ കാറിനുള്ളിലാണ് കരടിക്കുഞ്ഞുങ്ങള്‍ കയറിയത്.

പുലര്‍ച്ചെ വളര്‍ത്തു നായകളുടെ അസാധാരണമായ കുര കേട്ടാണ് ജെനി ഉണര്‍ന്നത്. നോക്കിയപ്പോഴാണ് കാറിനുള്ളില്‍ കരടികള്‍ അകപ്പെട്ടതായി കണ്ടത്. ഉടന്‍തന്നെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. കൃത്യമായി ലോക്ക് ചെയ്തിരുന്ന കാറില്‍ കരടികള്‍ എങ്ങനെയാണ് കയറിയതെന്ന് വ്യക്തമല്ല. 

ഡോര്‍ തുറന്ന് കാറിനുള്ളില്‍ കയറിയ കരടികള്‍ ഡോറടഞ്ഞപ്പോള്‍ അതിനുള്ളില്‍ അകപ്പെടുകയായിരുന്നു. ഉള്ളില്‍ അകപ്പെട്ട കരടിക്കുഞ്ഞുങ്ങള്‍ പരിഭ്രാന്തരായി കാറിന്റെ ഉള്‍വശം നശിപ്പിച്ചു. ഒടുവില്‍ പൊലീസെത്തി കാറിന്റെ ഡോര്‍ തുറന്നാണ് കരടിക്കുഞ്ഞുങ്ങളെ അതിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയത്. അവ പുറത്തു കാത്തു നിന്ന അമ്മക്കരടിക്കൊപ്പം ഇരുട്ടിലേക്ക് മറയുകയും ചെയ്തു.അയല്‍വാസിയായ യുവാവാണ് ഈ ദൃശ്യം പകര്‍ത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com