അതിമനോഹരമാണ് ഇറ്റലിയിലെ പ്ലോർട്ടോഫിനോ നഗരം. രാജ്യത്തെ ഏറ്റവും കളർ ഫുൾ നഗരങ്ങളിൽ ഒന്ന്. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം. എന്നാൽ, ഇനിമുതൽ പ്ലോർട്ടോഫിനോയിൽ സെൽഫി എടുക്കുന്നവർ കുടുങ്ങും. ഈ നഗരത്തിൽ സെൽഫി എടുക്കുന്ന ആളുകളിൽ നിന്ന് 275 യൂറോ ( 24,777 രൂപ) പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രാദേശിക ഭരണകൂടം.
സെൽഫി എടുക്കുന്നതിന് പിഴ ചുമത്തുന്നതിന് കാരണം എന്തെന്നല്ലെ? നഗരത്തിലെ തിരക്ക് ഒഴിവാക്കാനാണ് നടപടി എന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. സഞ്ചാരികൾ സെൽഫി എടുക്കാൻ ധാരളം സമയം ചെലവഴിക്കുന്നതിനാൽ, തിരക്ക് വർധിക്കുന്നു എന്നാണ് നഗരഭരണകൂടം കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് ഇനിമുതൽ സെൽഫി ഇല്ല. വേഗം തന്നെ കാണേണ്ടതെല്ലാം കണ്ടു തീർത്ത് സ്ഥലം വിട്ടുകൊള്ളണം!
രാവിലെ 10.30 മുതൽ വൈകുന്നേരെ 6 മണിവരെയാണ് സെൽഫിക്ക് നിരോധനം. പ്രധാന ടൂറിസ്റ്റ് മേഖലയായിട്ടും സെൽഫി നിരോധിക്കുന്ന ആദ്യ സ്ഥലമല്ല പ്ലോർട്ടോ. ഇതിന് മുൻപ് സമാനരീതിയിൽ അമേരിക്കയിലെയും യുകെയിലെയും ചില സ്ഥലങ്ങളിൽ സെൽഫി നിരോധിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates