

കോവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാവർക്കും സൗജന്യ തുണി മാസ്ക് നൽകുമെന്ന് വാഗ്ദാനം ചെയ്ത രാജ്യമാണ് ബൽജിയം. എന്നാൽ ഇക്കാര്യം രണ്ടാമത് ചിന്തിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് അധികൃതർ ഇപ്പോൾ. സൗജന്യമായി വിതരണം ചെയ്ത തുണി മാസ്ക് ഉപയോഗിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്.
ബെൽജിയൻ സർക്കാർ വിതരണം ചെയ്ത 15 ദശലക്ഷം തുണി മാസ്കുകൾ വിഷമയമാണെന്ന് ബെൽജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഹെൽത്തിലെ സിയാൻസാനോയുടെ രഹസ്യ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. മാസ്കിൽ വെള്ളിയുടെ ചെറിയ അംശങ്ങൾ കാണാമെന്നും രാസപദാർത്ഥം ചേർന്ന മിശ്രിതവും ഇവയിൽ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടക്കുകയാണ്. അതേസമയം പഠനങ്ങൾ തുടരകുന്നതിനാൽ നിലവിൽ സുരക്ഷ മുന്നിൽ കണ്ട് മാസ്ക് ഇടുന്നത് തുടരുന്നതാണ് നല്ലതെന്ന് ആരോഗ്യമന്ത്രി ഫ്രാങ്ക് വാൻഡൻബ്രൊക്ക് പറഞ്ഞു.
18 ദശലക്ഷം മാസ്കുകൾക്കാണ് സർക്കാർ ഉത്തരവിട്ടത്. കഴിഞ്ഞ വർഷം തന്നെ മാസ്‌ക് സൗജന്യമായി നൽകാൻ തുടങ്ങിയെങ്കിലും ഇനിയും വിതരണം പൂർത്തിയാക്കിയിട്ടില്ല.
1.15 കോടി ജനസംഖ്യയുള്ള ബെൽജിയം നിലവിൽ ലോകത്ത് ഏറ്റവും ഉയർന്ന ആളോഹരി മരണനിരക്ക് ഉള്ള രാജ്യങ്ങളിൽ ഒന്നാണ്. ഇതിനോടകം 22,000 മരണങ്ങളാണ് കോവിഡ് മൂലം ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates