ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്; 30 കോടി അടിച്ച ഭാ​ഗ്യവാൻ ഇന്ത്യക്കാരൻ

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്; 30 കോടി അടിച്ച ഭാ​ഗ്യവാൻ ഇന്ത്യക്കാരൻ
ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്; 30 കോടി അടിച്ച ഭാ​ഗ്യവാൻ ഇന്ത്യക്കാരൻ
Updated on
1 min read

അബുദാബി: ഇന്ന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. കുവൈറ്റിൽ ജോലി ചെയ്യുന്ന നോബിൻ മാത്യുവിനാണ് 1.5 കോടി ദിർഹത്തിന്റെ (30 കോടിയിലധികം ഇന്ത്യൻ രൂപ) ഗ്രാന്റ് പ്രൈസ് ലഭിച്ചത്. 
ഓൺലൈനിലൂടെ ഒക്ടോബർ 17ന് നോബിൻ മാത്യു എടുത്ത 254806 നമ്പറിലുള്ള ടിക്കറ്റിനാണ് ചൊവ്വാഴ്‍ച 30 കോടിയുടെ ഗ്രാന്റ് പ്രൈസ് ലഭിച്ചത്. 

കോടീശ്വരനായി മാറിയ വിവരം ബിഗ് ടിക്കറ്റ് സംഘാടകർ വേദിയിൽ വെച്ചുതന്നെ നോബിൻ മാത്യുവിനെ ഫോണിൽ വിളിച്ചറിയിച്ചു. ഇപ്പോൾ നറുക്കെടുപ്പ് ലൈവായി കണ്ടുകൊണ്ടിരിക്കുകയാണോ എന്ന ചോദ്യത്തിന് അല്ലായെന്നായിരുന്നു നോബിന്റെ മറുപടി. താങ്കളാണ് വിജയിയെന്നറിയിച്ചപ്പോൾ അടക്കാനാവാത്ത സന്തോഷത്തോടെ നന്ദി പറഞ്ഞു.

ബിഎംഡബ്ല്യു കാറിനായുള്ള ഡ്രീം കാർ സീരിസ് നറുക്കെടുപ്പിലടക്കം ഇന്ന് സമ്മാനം ലഭിച്ച 11 പേരിൽ പത്തും ഇന്ത്യക്കാരാണ്.

ബിഎംഡബ്ല്യു സീരീസ് 14 നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ അനിൽ മഠത്തിലിനാണ് സമ്മാനം ലഭിച്ചത്. 002370 എന്ന നമ്പറിലൂടെയാണ് അനിലിനെ ഭാഗ്യം തേടിയെത്തിയത്. അഞ്ച് ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനത്തിന് ഇന്ത്യക്കാരനായ ഗിബ്സൺ ജോസ് അർഹനായി. 254806 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹം വിജയിച്ചത്. ഒരു ലക്ഷം ദിർഹത്തിന്റെ മൂന്നാം സമ്മാനം ഇന്ത്യക്കാരിയായ ഷീജ റോയ് എബ്രഹാമിന് (ടിക്കറ്റ് നമ്പർ - 151016) ലഭിച്ചു.

90,000 ദിർഹത്തിന്റെ നാലാം സമ്മാനം ഇന്ത്യക്കാരനായ അനിൽ തോമസ് (ടിക്കറ്റ് നമ്പർ - 108304), 80,000 ദിർഹത്തിന്റെ അഞ്ചാം സമ്മാനം ഇന്ത്യക്കാരൻ തന്നെയായ ഫ്രാൻസിസ് കൈതാരത്ത് പൗലോ (ടിക്കറ്റ് നമ്പർ - 336000) എന്നിവരാണ് നേടിയത്. ഇന്ത്യക്കാരായ വെങ്കിടേഷ് ഘാട്ടക്ക് 70,0000 ദിർഹവും, കുർബാൻ ബാഗു ഖാന് 60,000 ദിർഹവും സമ്മാനം കിട്ടി. 079622 നമ്പർ ടിക്കറ്റെടുത്ത ഇന്ത്യക്കാരൻ അനിൽ മിർചന്ദാനിക്കാണ് 50,000 ദിർഹത്തിന്റെ എട്ടാം സമ്മാനം.

ഒൻപതാം സമ്മാനം ലഭിച്ച മുജാഹിദ് സമാൻ അഹ്‍മദ് ആണ് ഇന്നത്തെ നറുക്കെടുപ്പില‍്‍ സമ്മാനം കിട്ടിയവരിൽ ഉൾപ്പെട്ട ഇന്ത്യക്കാരനല്ലാത്ത ഒരേ ഒരാൾ. 040832 നമ്പർ ടിക്കറ്റിലൂടെ 40,000 ദിർഹം നേടിയ ഇദ്ദേഹം പാകിസ്ഥാൻ സ്വദേശിയാണ്. ഇന്ത്യക്കാരനായ സൈനുൽ ആബിദീൻ കോയാമുന്റെ പുരക്കലിനാണ് 30,000 ദിർഹത്തിന്റെ പത്താം സമ്മാനം. 282790 എന്ന നമ്പറിലെടുത്ത ടിക്കറ്റിനാണ് അദ്ദേഹത്തിന് സമ്മാനം കിട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com