

ലണ്ടന്‍: ബ്രിട്ടീഷ് സ്‌പൈ ഏജന്‍സിയായ എംഐ6 ന് ഇനി വനിത മേധാവി. റിച്ചാര്‍ഡ് മോറിന്റെ പകരക്കാരിയായി ബ്ലെയ്സ് മെട്രെവെലി ഇനി എംഐ 6 നെ (UK spy agency MI6) നയിക്കും. 1909 ല്‍ ആരംഭിച്ച ചാര ഏജന്‍സിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത മേധാവി എത്തുന്നത്. എംഐ6 ല്‍ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ വിഭാഗത്തില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ബ്ലെയ്സ് മെട്രെവെലി ബ്രിട്ടീഷ് വിദേശ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് എത്തുന്നത്. അഞ്ച് വര്‍ഷമാണ് പദവിയുടെ കാലാവധി.
രാജ്യസുരക്ഷ നേതൃത്വത്തിലെ സുപ്രധാനമായ നിമിഷം എന്ന് വിശേഷണത്തോടെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കെയില്‍ സ്റ്റാര്‍മര്‍ ബ്ലെയ്സ് മെട്രെവെലിയുടെ സ്ഥാനാരോഹണം പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് ചാര സംഘടനയുമായി ബന്ധപ്പെട്ട് കാല്‍നൂറ്റാണ്ടോളം വരുന്ന പ്രവൃത്തി പരിചയമുണ്ട് ബ്ലെയ്സ് മെട്രെവെലിക്ക്. രാജ്യത്തിന്റെ സുപ്രധാന ഏജന്‍സിയെ നയിക്കാനുള്ള അവസരം ലഭിച്ചത് അഭിമാനമായി കാണുന്നു എന്നായിരുന്നു ബ്ലെയ്സ് മെട്രെവെലിയുടെ പ്രതികരണം. 47 ാം വയസിലാണ് ബ്ലെയ്സ് മെട്രെവെലിയുടെ സ്ഥാനാരോഹണം. ബ്രിട്ടണ്‍ അതിന്റെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി നേരിടുന്ന കാലത്താണ് ബ്ലെയ്സ് ചാര ഏജന്‍സിയുടെ ചുമതലയേല്‍ക്കുന്നത്. ഏജന്‍സിയുടെ മേധാവിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തിയ പ്രതികരണത്തിലും ഈ വിഷയം സൂചിപ്പിച്ചിരുന്നു.
സി- എന്നാണ് എംഐ 6 മേധാവിയെ വിശേഷിപ്പിക്കുന്നത്. കമാന്‍ഡിങ് ഓഫീസര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് സി എന്നത്. ചാര ഏജന്‍സിയുമായി ബന്ധപ്പെട്ട് പുറത്തറയിയുന്ന ഏക പേരും മേധാവിയുടേത് മാത്രമാണ്. ബ്രീട്ടീഷ് പൗരന്‍മാരുടെ സുരക്ഷ, അന്താരാഷ്ട്ര തലത്തില്‍ ബ്രിട്ടന്റെ താല്‍പര്യങ്ങള്‍ക്ക് പ്രചാരണം നല്‍കുക എന്നിവയാണ് ഏജന്‍സിയുടെ പ്രധാന ഉത്തരവാദിത്തം. വിദേശകാര്യ സെക്രട്ടറിയുമായാണ് ഇവരുടെ ആശയ വിനിമയം. രാജ്യ സുരക്ഷ സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുമ്പോഴും ചാര ഏജന്‍സി മേധാവിക്ക് ആരെയും വകവരുത്താന്‍ ഉത്തരവിടാന്‍ കഴിയില്ല. മറിച്ച് വിദേശകാര്യ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ ചില പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates