നിക്കറില്‍ ഗണേശ വിഗ്രഹത്തിന്റെ പടം, വിമര്‍ശനം കനത്തു; വസ്ത്രങ്ങള്‍ പിന്‍വലിച്ച് പ്രമുഖ ബ്രാന്‍ഡ് 

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള നിക്കറില്‍ ഹിന്ദു ദൈവത്തിന്റെ ചിത്രം പതിപ്പിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി 
നിക്കറില്‍ ഗണേശ വിഗ്രഹത്തിന്റെ പടം, വിമര്‍ശനം കനത്തു; വസ്ത്രങ്ങള്‍ പിന്‍വലിച്ച് പ്രമുഖ ബ്രാന്‍ഡ് 
Updated on
1 min read

ബ്രസീലിയ:  ഗണേശ വിഗ്രഹത്തിന്റെ പടം പതിപ്പിച്ചുള്ള നിക്കറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് പ്രമുഖ ബ്രസീലിയന്‍ വസ്ത്ര ബ്രാന്‍ഡ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള നിക്കറില്‍ ഹിന്ദു ദൈവത്തിന്റെ ചിത്രം പതിപ്പിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് ഇവയുടെ വില്‍പന ഉപേക്ഷിച്ചത്. പരസ്യം പിന്‍വലിച്ചെന്നും നിക്കറുകള്‍ എല്ലാ സ്റ്റോറുകളില്‍ നിന്നും തിരിച്ചുവിളിച്ചെന്നും ബ്രാന്‍ഡിന്റെ വക്താവ് അറിയച്ചു. 

ദി ജോണ്‍ കോട്രെ എന്ന ബ്രാന്‍ഡാണ് വിവാദത്തിലായത്. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഖേദം പ്രകടിപ്പിച്ച ബ്രാന്‍ഡ് മതവികാരത്തെ മുറിപ്പെടുത്താന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 

ബ്രസീലിലെ ഇന്ത്യന്‍ അംബാസഡര്‍ സുരേഷ് റെഡ്ഡി കമ്പനി ഉടമസ്ഥരുമായി സംസാരിക്കുകയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയുമായിരുന്നു. ഉടന്‍തന്നെ ബ്രാന്‍ഡ് ഉടമ ഷോര്‍ട്ട്‌സിന്റെ ചിത്രങ്ങള്‍ തിരിച്ചെടുക്കുമെന്നും വസ്ത്രം തുടര്‍ന്ന് വില്‍ക്കില്ലെന്നും അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com