ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ മൂന്നാമതും വിവാഹിതനായി; അതീവരഹസ്യമായി വിവാഹം നടത്തിയെന്ന്​ റിപ്പോർട്ട്​ 

ശനിയാഴ്ച ഉച്ചയോടെ വെസ്റ്റ്​മിനിസ്റ്റർ കത്തീഡ്രലിൽ വച്ചായിരുന്നു ചടങ്ങുകൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോൺസനും കാമുകി കാരി സൈമണ്ട്​സും വിവാഹിതരായെന്ന് റിപ്പോർട്ട്. ഇരുവരുടെയും വിവാഹം അതീവരഹസ്യമായി ശനിയാഴ്ച ഉച്ചയോടെ വെസ്റ്റ്​മിനിസ്റ്റർ കത്തീഡ്രലിൽ നടത്തിയെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്തയോട് പ്രതികരിക്കാൻ തയ്യാറായില്ല. 

ചടങ്ങിനെ കുറിച്ച്​ അതിഥികളെ അവസാനനിമിഷമാണ്​ അറിയിച്ചതെന്നും ജോൺസൻറെ ഓഫീസിലെ മുതിർന്ന അം​ഗങ്ങൾക്ക് പോലും ഇക്കര്യത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും ദി സൺ, ഡെയിലിമെയിൽ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് സാഹചര്യത്തിൽ ഇം​​ഗ്ലണ്ടിൽ പരമാവധി 30 പേർക്കാണ്​ വിവാഹചടങ്ങിൽ പ​ങ്കെടുക്കാൻ അനുമതിയുള്ളത്. 

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കത്തീഡ്രൽ അടച്ചതിനുശേഷം അര മണിക്കൂർ പിന്നിട്ടപ്പോൾ വധു വിവാഹവേഷത്തിൽ എത്തി. 33കാരിയായ കാരി സൈമണ്ട്‌സും 56കാരനായ ബോറിസ് ജോൺസനും 2019 മുതൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. 2020 ഏപ്രിലിൽ ഇവർക്ക് കുഞ്ഞു ജനിച്ചു. വിൽഫ്രഡ് ലോറി നിക്കോളാസ് ജോൺസൻ എന്നാണ് മകന് പേരിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com