

ധരംശാല: ടിബറ്റന്‍ ബുദ്ധമത നേതാവ് ദലൈലാമയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ ധരംശാലയിലെ മക്ലിയോഡ്ഗഞ്ചില്‍ മുന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായി. ആത്മീയ നേതാവ് ദലൈലാമയുടെ വിഡിയോ സന്ദേശത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തന്റെ 90ാം ജന്മദിനാഘോഷത്തില്‍ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്നാണ് ദലൈലാമ അറിയിച്ചിരിക്കുന്നത്. ഈ മാസം 6നാണ് അദ്ദേഹത്തിന്റെ ജന്മദിനം.
15ാം ദലൈലാമയെ കാത്ത് ലോകത്തിന്റെ പല കോണുകളില്‍നിന്നുള്ള ആയിരങ്ങളാണ് ഒത്തുചേര്‍ന്നിരിക്കുന്നത്. ദലൈലാമയുടെ വിഡിയോ സന്ദേശം സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. പുതിയ ദലൈലാമയെ നിശ്ചയിക്കാനും അവരോധിക്കാനും ഒരു നടപടിക്രമം ആവശ്യമാണെന്നും അതേക്കുറിച്ചായിരിക്കും ചര്‍ച്ചകളെന്നും അദ്ദേഹം വ്യക്തമാക്കി.
1935 ല്‍ ടിബറ്റിലെ ലാമോ ധൊന്‍ദപ് ഗ്രാമത്തില്‍ ജനിച്ച ദലൈലാമയുടെ പൂര്‍വാശ്രമത്തിലെ പേര് ടെന്‍സിന്‍ ഗ്യാറ്റ്‌സോ എന്നാണ്. ടിബറ്റന്‍ ബുദ്ധിസത്തിന്റെ പരമോന്നത നേതാവും ടിബറ്റിന്റെ അധികാരിയുമാണ് ദലൈലാമയെങ്കിലും 2011 ല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രവാസസര്‍ക്കാരിന് ഭരണച്ചുമതല കൈമാറി അദ്ദേഹം കീഴ്വഴക്കം ലംഘിച്ചിരുന്നു. 1989 ല്‍ സമാധാനത്തിനുള്ള നൊബേലിന് അര്‍ഹനായി.
1959 ല്‍ ടിബറ്റില്‍നിന്ന് ഇന്ത്യയില്‍ അഭയം നേടിയെത്തി ധരംശാല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദലൈലാമയുടെ പിന്‍ഗാമി ആരെന്നറിയാന്‍ ചൈനയും കാത്തിരിക്കുകയാണ്. പുതിയ ലാമയെ തങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് ടിബറ്റ് കയ്യടക്കിയ ചൈനയുടെ നിലപാട്. അത് അംഗീകരിക്കില്ലെന്ന് ദലൈലാമ വ്യക്മാക്കിയിട്ടുണ്ട്. തനിക്കു പിന്‍ഗാമികളുണ്ടാകില്ലെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്ന ദലൈലാമ പിന്നീട് മനസ്സുമാറ്റുകയായിരുന്നു.
Buddhist summit begins Dalai Lama likely to mention reincarnation process
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates