നേപ്പാളില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 7 മരണം, 9 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ മനകമനയില്‍ ആരാധനയ്ക്കായി പോയവരാണ് അപകടത്തില്‍പ്പെട്ടത്
Nepal Bus Accident
Nepal Bus Accident
Updated on
1 min read

കാഠ്മണ്ഡു: മധ്യ നേപ്പാളില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. നേപ്പാളിലെ മനകമനയില്‍ ആരാധനയ്ക്കായി പോയവരാണ് അപകടത്തില്‍പ്പെട്ടത്.

Nepal Bus Accident
ഗള്‍ഫിലെ CBSE പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി; പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട്

മരിച്ചവരില്‍ രണ്ട് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്ന് ഗൂര്‍ഖ ജില്ലയിലെ ജില്ലാ ട്രാഫിക് പൊലീസ് മേധാവി സൂരജ് ആര്യാല്‍ പറഞ്ഞു. മുത്തുകുമാര്‍ (58), അനമാലിക് (58), മീനാക്ഷി (59), ശിവഗാമി (53), വിജയാല്‍ (57), മീന (58), തമിളാര്‍സി (60) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

അപകടത്തില്‍ പരിക്കേറ്റ ഏഴ് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റു രണ്ടുപേര്‍ നേപ്പാളി ബസ് ഡ്രൈവറും സഹായിയുമാണ്. ബസ് താഴേക്ക് പോകുന്നതിനിടെ ഒരു വളവില്‍ വെച്ച് തെന്നിമാറി 500 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

Nepal Bus Accident
ഖാർ​ഗ് ദ്വീപിൽ ആക്രമണം തുടർന്ന് യുഎസ്; എണ്ണയുത്പാദന കേന്ദ്രം പൂർണമായും തകർത്തെന്ന് ട്രംപ്

തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ (75 മൈല്‍) പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഷാഹിദ് ലഖാന്‍ ഗ്രാമത്തിനടുത്തുള്ള ഹൈവേയില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള പാതയിലാണ് അപകടം നടന്നത്. സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

Summary

Seven people were killed and nine others injured when a bus carrying Indian pilgrims fell into a gorge in central Nepal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com