അവര്‍ എന്റെ കുളിമുറിയില്‍ വരെ കാമറ വെച്ചു; വെളിപ്പെടുത്തലുമായി മറിയം നവാസ്

അവര്‍ എന്റെ കുളിമുറിയില്‍ വരെ കാമറ വെച്ചു; വെളിപ്പെടുത്തലുമായി മറിയം നവാസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ഇസ്ലാമാബാദ്: താന്‍ കഴിഞ്ഞ ജയില്‍ മുറിയിലും അവിടത്തെ കുളിമുറിയിലും പാക് അധികൃതര്‍ കാമറകള്‍ ഘടിപ്പിച്ചിരുന്നെന്ന്, പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) വൈസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ മകളുമായ മറിയം നവാസ്. വളരെ മോശമായാണ് അധികാരികള്‍ തന്നോടു പെരുമാറിയതെന്ന് മറിയം നവാസ് പറഞ്ഞു. ചൗധരി ഷുഗര്‍ മില്‍ കേസുമായി ബന്ധപ്പെട്ടാണ് മറിയം നവാസ് അറസ്റ്റിലായിരുന്നത്.

പിതാവ് നവാസ് ഷറീഫിന്റെ മുന്നില്‍ വച്ചാണ് തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. അവര്‍ മുറിയിലേക്ക് ഇടിച്ചുകയറി വരികയായിരുന്നു. തനിക്ക് ഇത്തരമൊരു പെരുമാറ്റമാണ് നേരിടേണ്ടി വരുന്നതെങ്കില്‍ പാകിസ്ഥാനില്‍ ഏതു സ്ത്രീയാണ് സുരക്ഷിത എന്നു പറയാനാവുക? -മറിയം ചോദിച്ചു.

രണ്ടു വട്ടമാണ് ഞാന്‍ ജയിലില്‍ കിടക്കേണ്ടിവന്നത്. ജയില്‍ മുറിയിലും കുളിമുറിയിലും വരെ അവര്‍ കാമറ വച്ചു. നാണം കെട്ട പെരുമാറ്റമാണ് സര്‍ക്കാരിന്റെ ഭാഗത്തുന്ന് ഉണ്ടായത്- മറിയം കുറ്റപ്പെടുത്തി.

ഇമ്രാന്‍ സര്‍ക്കാരിനെതിരെ മറിയം സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാരിനെ വീഴ്ത്തുകയാണെങ്കില്‍ സഹകരണത്തിന് സൈനിക നേതൃത്വവുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് മറിയം പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com