'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

ഇറാനുമായുള്ള യുദ്ധം തുടങ്ങിയ ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്നു രാജി വയ്ക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോ​ഗസ്ഥൻ
Top Trump Official Joe Kent Resigns
Joe Kent x
Updated on
1 min read

വാഷിങ്ടൻ: ഇറാനെതിരായ ‍ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (എൻസിടിസി) ഡയറക്ടർ ജോ കെന്റ് രാജിവച്ചു. രാജിക്കത്ത് അദ്ദേഹം ട്രംപിനു കൈമാറി. ഇറാനുമായുള്ള യുദ്ധം തുടങ്ങിയ ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്നു രാജി വയ്ക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോ​ഗസ്ഥനാണ് ജോ കെന്റ്.

ഇറാനെതിരായ ഈ യുദ്ധം മനഃസാക്ഷിയുള്ളവർക്ക് അം​ഗീകരിക്കാൻ സാധിക്കില്ല. ഇറാൻ നമ്മുടെ രാജ്യത്തിനു ഭീഷണിയൊന്നും ഉയർത്തിയിട്ടില്ല. ഇസ്രയേലിന്റേയും അതിന്റെ ശക്തമായ യുഎസ് ലോബിയുടേയും സമ്മദ്ദം മൂലമാണ് നമ്മൾ ഈ യുദ്ധം ആരംഭിച്ചത്. രാജിക്കത്തിൽ ജോ വ്യക്തമാക്കി.

Top Trump Official Joe Kent Resigns
'സൈനിക നടപടിക്ക് ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

യുഎസ് രഹസ്യാന്വേഷണ വിഭാ​ഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ഒരു ഏജൻസിയാണ് എൻസിടിസി. ഭീകരവാദ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്യുകയും അവ തടയുന്നതിനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയുമാണ് ഏജൻസിയുടെ പ്രധാന ലക്ഷ്യം.

ട്രംപ് ഭരണകൂടത്തിനു കീഴിൽ 2025 ജൂലൈയിലാണ് എൻസിടിസി ഡയറക്ടറായി ജോ കെന്റ് ചുമതലയേറ്റത്. നേരത്തെ ഇന്റലിജൻസ് ഡയറക്ടർ തുളസി ​ഗബ്ബാർഡിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു ജോ കെന്റ്.

Top Trump Official Joe Kent Resigns
ഇറാന് കനത്ത തിരിച്ചടി: 'അലി ലാരിജാനിയെ കൊലപ്പെടുത്തി'; അവകാശവാദവുമായി ഇസ്രയേല്‍
Summary

Director of National Counterterrorism Joe Kent has resigned his position in protest of the Iran War

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com