പുതുവര്‍ഷത്തില്‍ ലോകജനസംഖ്യ 780 കോടി; ഒരു വര്‍ഷത്തിനിടെ 7.4 കോടി ഉയര്‍ന്നു

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.9 ശതമാനമായിരിക്കും വര്‍ധന. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വാഷിങ്ടണ്‍: പുതുവത്സരദിനത്തില്‍ ലോകജനസംഖ്യ 780 കോടിയായിരിക്കുമെന്ന് യുഎസ് സെന്‍സസ് ബ്യൂറോ. കഴിഞ്ഞ പുതുവര്‍ഷദിനത്തെക്കാള്‍ 7.4 കോടി അധികമായിരിക്കുമെന്നാണ് കണക്കാക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.9 ശതമാനമാണ് വര്‍ധന. 

പുതുവര്‍ഷാരംഭം മുതല്‍ ലോകമെമ്പാടും ഓരോ സെക്കന്‍ഡിലും 4.3 ജനനങ്ങളും രണ്ട് മരണങ്ങളും ഉണ്ടാകുമെന്നും സെന്‍സസ് ബ്യൂറോ പ്രതീക്ഷിക്കുന്നു. അതേസമയം അമേരിക്കയില്‍ ഈ പുതുവത്സര ദിനത്തില്‍ ജനസംഖ്യ 332.4 ദശലക്ഷം ആകുമെന്നും സെന്‍സസ് ബ്യൂറോ പറയുന്നു. കഴിഞ്ഞവര്‍ഷം ഏതാണ്ട് ഏഴ് ലക്ഷത്തി ഏഴായിരം പേരാണ് രാജ്യത്ത് ജനിച്ചത്.

ലോകത്ത് ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ഒരാള്‍ വീതം ജനിക്കുന്നു. അമേരിക്കയില്‍ ഒമ്പത് സെക്കന്‍ഡില്‍ ഒരു ജനനവും 11 സെക്കന്‍ഡില്‍ ഒരു മരണവും നടക്കുന്നതായി യുഎസ് സെന്‍സ് ബ്യൂറോ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com