

ഹോങ്കോങ്: ചൈനയില്‍ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടം ജനവാസമേഖലയില്‍ തകര്‍ന്ന് വീണു. റോക്കറ്റ് വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകള്‍ക്കകമായിരുന്നു സംഭവം. റോക്കറ്റ് തകര്‍ന്നുവീഴുന്നത് കണ്ടു പരിഭ്രാന്തരായി കുട്ടികളടക്കം ഓടി രക്ഷപ്പെടുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
റോക്കറ്റിന്റെ ഭാഗം തകര്‍ന്ന് വീണതിന് പിന്നാലെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതായും പിന്നീട് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ദൗത്യത്തിന് മുന്നോടിയായി ജനങ്ങള്‍ വീടുകള്‍ ഒഴിയണമെന്നും നിര്‍ദേശമുണ്ട്. വിഷവാതകങ്ങള്‍ പുറത്തുവരാനും പൊട്ടിത്തെറിയുണ്ടാകാനുമുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. അവശിഷ്ടങ്ങളുടെ ഫോട്ടോ എടുക്കുന്നതില്‍ നിന്നും ബന്ധപ്പെട്ട വിഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും താമസക്കാരെ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലോങ് മാര്‍ച്ച് 2 സി റോക്കറ്റിന്റെ ആദ്യ ഘട്ട ബൂസ്റ്ററാണ് തകര്‍ന്നതെന്നാണ് സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ റോക്കറ്റ് വിദഗ്ധനും അസോസിയേറ്റ് സീനിയര്‍ ഗവേഷകനുമായ മാര്‍ക്കസ് ഷില്ലറിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നൈട്രജന്‍ ടെട്രോക്‌സൈഡും അണ്‍സിമെട്രിക്കല്‍ ഡൈമെഥിലിന്‍ ഹൈഡ്രക്‌സി അടങ്ങിയ ഉയര്‍ന്ന വിഷാംശമുള്ള ലിക്വിഡ് പ്രൊപ്പല്ലന്റാണ് റോക്കറ്റില്‍ ഉപയോഗിച്ചത്. ഡെബ്രിസ് തകര്‍ന്നുണ്ടാകുന്ന ഓറഞ്ച് നിറത്തിലുള്ള പുക ശ്വസിക്കുന്നത് അര്‍ബുദ രോഗങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം പുക ശ്വസിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും സമീപഭാവിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും മാര്‍ക്കസ് ഷില്ലര്‍ പറഞ്ഞു.
നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും പ്രധാനമായും തീരമേഖങ്ങളിലാണ് റോക്കറ്റ് വിക്ഷേപണം നടത്തുന്നത്. റോക്കറ്റ് അവശിഷ്ടങ്ങള്‍ സമുദ്രത്തിലേക്ക് വീഴുന്ന തരത്തിലാണ് . ജനവാസ മേഖലകളിലേക്ക് ഇവ പതിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ചൈനയ്ക്ക് തീരമേഖലകളില്‍ നിന്ന് അകലെ വിഷേപണ കേന്ദ്രങ്ങളുണ്ട്. ശീതയുദ്ധകാലത്ത് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ആയിരുന്നു ഇത്. മാത്രമല്ല പാശ്ചാത്യ ബഹിരാകാശ ഏജന്‍സികള്‍ വിഷലിപ്തമായ ലിക്വിഡ് പ്രൊപ്പല്ലന്റുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമ്പോള്‍ ചൈനയും റഷ്യയും ഇതുവരെ ഈ രീതി അനുകരിക്കുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates