കോളജുകളിൽ പ്രത്യേക അവധി, പ്രകൃതിയെ സ്നേഹിക്കാനും പ്രണയത്തിലാകാനും വിദ്യാർത്ഥികൾക്ക് ഒരാഴ്ച് സമയം; ജനന നിരക്ക് കൂട്ടാൻ ശ്രമം തുടർന്ന് ചൈന 

വിദ്യാർത്ഥികളിൽ പ്രണയം വളർത്താനുള്ള ശ്രമത്തിലാണ് കോളജുകൾ. ഇതിന് അവസരമൊരുക്കാൻ ഒരാഴ്ച്ചയോളം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിലെ 9 കോളജുകൾ ഇത്തരത്തിൽ ഏപ്രിലിൽ അവധി നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ചൈനയിൽ ജനന നിരക്ക് കൂട്ടാൻ പല വഴികളും പരീക്ഷിക്കുകയാണ് ഭരണകൂടം. രാജ്യത്തിന്റെ ഈ ആശങ്ക പരിഹരിക്കാൻ കോളജുകളടക്കം നിരവധി പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ വിദ്യാർത്ഥികളിൽ പ്രണയം വളർത്താനുള്ള ശ്രമത്തിലാണ് കോളജുകൾ. ഇതിന് വഴി തുറന്നുകൊണ്ട് ഒരാഴ്ച്ചയോളം കോളജുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയിലെ ഒൻപത് കോളജുകൾ ഇത്തരത്തിൽ ഏപ്രിലിൽ അവധി നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

കുട്ടികൾ പച്ചപ്പും വെള്ളച്ചാട്ടവുമെല്ലാം കണ്ട് വസന്തകാലം ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇത് കുട്ടികളുടെ ലോകവും അവരുടെ വികാരങ്ങളും വിശാലമക്കുക മാത്രമല്ല ക്ലാസ് മുറിക്കുള്ളിൽ പഠിപ്പുക്കുന്ന കാര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും സഹായിക്കുമെന്നാണ് കോളജ് അധികൃതർ പറയുന്നത്. ഫാൻ മെയ് എഡ്യുക്കേഷൻ ഗ്രൂപ്പ് നടത്തുന്ന ഒമ്പത് കോളജുകളിൽ ഒന്നായ മിയാൻയാങ് ഫ്ലയിംഗ് വൊക്കേഷണൽ കോളജ് മാർച്ച് 21 മുതൽ സ്പ്രിങ് ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ഏപ്രിൽ ഒന്ന് മുതൽ ഏപ്രിൽ ഏഴ് വരെ നീണ്ടുനിൽക്കുന്ന ഒരാഴ്ച്ചത്തെ അവധി ​ദിനങ്ങൾ വിദ്യാർത്ഥികൾക്ക് പ്രകൃതിയെ സ്നേഹിക്കാനും ജീവിതത്തെ സ്നേഹിക്കാനും സ്നേഹം ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ളതാണ്.

ഡയറി എഴുതാനും വ്യക്തിപരമായ വികാസത്തിനായി ചെയ്ത കാര്യങ്ങളെക്കുറിച്ച് റെക്കോർഡ് സൂക്ഷിക്കാനും യാത്രകളുടെ വിഡിയോ നിർമ്മിക്കാനുമൊക്കെയാണ് ഈ സമയത്ത് കുട്ടികൾക്ക് നൽകിയിരിക്കുന്ന ഹോംവർക്ക്. ജനനനിരക്ക് വർധിപ്പിക്കാനുള്ള വഴികൾ കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഇത്. 

ജനനനിരക്ക് വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ചൈനീസ് സർക്കാർ മുന്നോട്ടുവച്ച് 20തിലധികം ശുപാർശകളിൽ ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ വേഗത കുറയ്ക്കാനാണ് വിദഗ്ധർ നിർദേശിച്ചത്. ഒറ്റക്കുട്ടി നയം നടപ്പാക്കിയതാണ് ചെനയിലെ ജനസംഖ്യയിൽ വലിയ അന്തരം ഉണ്ടാകാൻ കാരണം. 1980നും 2015നും ഇടയിൽ നടപ്പാക്കിയ ഈ നയം പിന്നീട് പിൻവലിക്കുകയായിരുന്നു. 2021ൽ മൂന്ന കുട്ടികൾ എന്ന നിലയിലേക്ക് ഉയർത്തി. പക്ഷെ കോവിഡ് കാലത്ത് വീട്ടിലിരുന്നിട്ടും കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നു പല ദമ്പതികളും. കുട്ടികളെ നോക്കുന്നതിനുള്ള ചിലവും വിദ്യാഭ്യാസ ചിലവുകളും വരുമാനം കുറഞ്ഞതുമെല്ലാമാണ് ഇതിന് കാരണമായി യുവാക്കൾ ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക സുരക്ഷയുടെ അപര്യാപ്തതയും ലിംഗ സമത്വം ഇല്ലാത്തതും ചിലർ ചൂണ്ടിക്കാട്ടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com