

ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർഡനുകളിലും അറബി ഭാഷ, ഇസ്ലാമിക് വിദ്യാഭ്യാസം, ഖത്തർ ചരിത്രം എന്നീ വിഷയങ്ങൾ നിർബന്ധമാക്കി. 2021ലേക്കുള്ള അക്കാദമിക് പോളിസിയിലാണ് പുതിയ മാറ്റങ്ങൾ.
ക്ലാസുകളുടെ ക്രമം അനുസരിച്ച് ഈ മൂന്ന് വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പ്രീ സ്കൂൾ മുതൽ അറബി ഭാഷയും ഇസ്ലാമിക വിദ്യാഭ്യാസവും പഠിപ്പിച്ച് തുടങ്ങണം എന്നും സർക്കുലറിൽ പറയുന്നു. ഖത്തർ പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വകാര്യ സ്കൂൾ വിഭാഗം പുറത്തിറക്കിയ സർക്കുലർ രാജ്യത്തെ സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർഡനുകൾക്കും ലഭിച്ചു.
2019-2020 വർഷത്തെ അക്കാദമിക് പോളിസിയിലാണ് ഭേദഗതികൾ വരുത്തിയത്. കിന്റർഗാർഡനുകളും സ്വകാര്യ മേഖലയിലെ സ്കൂളുകളുമായി 337 സ്ഥാപനങ്ങളാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates