deportations prompt Trump administration
അനധികൃത കുടിയേറ്റക്കാരുമായെത്തിയ യുഎസ് സൈനിക വിമാനംഎക്സ്പ്രസ്

ഉയർന്ന ചെലവ്; അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ നാടുകടത്തുന്നത് യുഎസ് നിർത്തി

നടപടികൾ പൂർണമായി നിർത്താനോ കൂടുതൽ കാലയളവിലേക്കു നീട്ടാനോ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ
Published on

വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുന്ന നടപടികൾ അമേരിക്ക നിർത്തി വച്ചതായി റിപ്പോർട്ടുകൾ. കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോ​ഗിക്കുന്നത് ഉയർന്ന ചെലവ് ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നടപടികൾ പൂർണമായി നിർത്താനോ കൂടുതൽ കാലയളവിലേക്കു നീട്ടാനോ സാധ്യതയുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ജനുവരിയിൽ യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നടപടികൾ ആരംഭിച്ചത്. കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും എന്നതിന്റെ മുന്നറിയിപ്പായി സൈനിക വിമാനങ്ങളിലായിരുന്നു ഇവരെ തിരിച്ചയച്ചിരുന്നത്.

ഫെബ്രുവരിയിൽ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിൽ ഇറങ്ങിയിരുന്നു. യുഎസ് സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ആളുകളെ എത്തിച്ചിരുന്നത്. കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ചു ഇന്ത്യക്കാരെ നാടുകടത്തിയ സംഭവം വിവാദത്തിലുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com