തുര്‍ക്കി അല്ല തുര്‍ക്കിയെ; പേര് മാറ്റിയ ആറ് രാജ്യങ്ങള്‍

വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഓരോ രാജ്യവും. യാത്ര ചെയ്ത് ആസ്വദിക്കുന്നവര്‍ അവയുടെ പേര് മാറ്റത്തിന്റെ കഥ കൂടി അറിഞ്ഞിരിക്കേണ്ടതാണ്.
തുര്‍ക്കി അല്ല തുര്‍ക്കിയെ; പേര് മാറ്റിയ ആറ് രാജ്യങ്ങള്‍

രാഷ്ട്രീയം,സാംസ്‌കാരികം, സാഹൂഹികം തുടങ്ങിയ ഘടകങ്ങളാല്‍ പലപ്പോഴും രാജ്യങ്ങളുടെ പേരുകള്‍ മാറ്റാറുണ്ട്. ഓദ്യോഗികമായി പേര് മാറ്റിയ ചില രാജ്യങ്ങള്‍ ഇതാ.

1. തുര്‍ക്കിയെ

Thurkiye

2022ല്‍ ജൂണിലാണ് പേരുമാറ്റം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത്. പുതിയ പേരിനായി സര്‍ക്കാര്‍ ഔപചാരികമായി വാദിച്ചതിനെത്തുടര്‍ന്നാണ് തുര്‍ക്കിയുടെ പേര് തുര്‍ക്കിയെ എന്നാക്കിയത്. പഴയ ഓട്ടോമന്‍ പാരമ്പര്യത്തോട് അടുത്ത് നില്‍ക്കുന്ന പേരെന്ന നിലയിലാണ് ഈ പേര് സ്വീകരിച്ചത്. വര്‍ഷങ്ങളായി രാജ്യം ഭരിക്കുന്ന റജബ് ത്വയിബ് എര്‍ദോഗന്‍ ആണ് പേര് മാറ്റത്തിന് പിന്നില്‍.

2. നെതര്‍ലന്‍ഡ്‌സ്

netherland

ഹോളണ്ട് എന്നായിരുന്നു പഴയ പേര്. 2020ലാണ് പുതിയ പേര് വീണത്. ടൂറിസം മേഖല വലിയ വരുമാനമാര്‍ഗമായതിനാല്‍ രാജ്യത്തെ ആഗോള തവത്തില്‍ റീബ്രാന്‍ഡ് ചെയ്യുക എന്ന ഉദ്ദേശമായിരുന്നു പ്രധാനമായും പേര് മാറ്റാനുള്ള കാരണം. 12 പ്രവിശ്യകളാണ് ഉള്ളത്. നോര്‍ത്ത്-സൗത്ത് എന്നീ രണ്ട് പ്രവിശ്യകളെയായിരുന്നു ഹോളണ്ട് എന്ന് അറിയപ്പെട്ടിരുന്നത്. ഇത് മാറി നെതര്‍ലന്‍ഡ്‌സ് എന്ന് മാറ്റുകയായിരുന്നു.

3. ശ്രീലങ്ക

sri lanka

സിലോണ്‍ എന്ന പേര് മാറ്റി ശ്രീലങ്ക എന്ന് പേര് സ്വീകരിച്ചു. കൊളോണിയല്‍ ഭരണത്തിന് ശേഷം രാജ്യത്തിന്റെ സ്വത്വവും പരമാധികാരവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. 1972ലാണ് പേര് മാറ്റിയത്.

4. മ്യാന്‍മര്‍

myanmar

1989 മുതലാണ് പേര് മാറിയത്. നാളുകളായി പ്രബല വംശമായ ബര്‍മന്‍ വിഭാഗത്തിന്റെ പേരിലറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു. കൊളോണിയല്‍ വ്യവസ്ഥയുടെ ഭാഗമായി കൈമാറിക്കിട്ടിയ പേര് ഉപേക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ അമേരിക്ക ഇപ്പോഴും മ്യാന്‍മറിനെ ബര്‍മ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. രാജ്യം ഒരു അര്‍ധ ജനാധിപത്യ സംവിധാനത്തിലേക്ക് മാറിയതിന് ശേഷമാണ് മറ്റ് രാജ്യങ്ങളും മ്യാന്‍മര്‍ എന്ന പേര് ഉപയോഗിച്ച് തുടങ്ങിയത്.

5. ഇറാന്‍

iran

പേര്‍ഷ്യ എന്ന പേരായിരുന്നു 1935ന് മുമ്പുവരെ. നയന്ത്രബന്ധമുള്ള രാജ്യങ്ങളോട് പേര്‍ഷ്യയെ ഇറാന്‍ എന്ന് വിളിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. പേര്‍ഷ്യന്‍ ഭാഷയിലെ രാജ്യത്തിന്റെ പേരാണ് ഇറാന്‍.

6. തായ്‌ലന്‍ഡ്

thailand

നൂറ്റാണ്ടുകളായി രാജഭരണത്തിലിരുന്ന രാജ്യം. സയാം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് രാജ്യം ഭരണഘടനാപരമായ രാജവാഴ്ച സ്വീകരിച്ച ശേഷം പേര് മാറ്റി. രാജാവ് ആയിരുന്നു പേര് മാറ്റലിന് പിന്നില്‍. സ്വതന്ത്രരായ ആളുകളുടെ രാജ്യം എന്നാണ് തായ്‌ലന്‍ഡ് എന്ന വാക്കിനര്‍ഥം. 1939ലാണ് രാജ്യം പേര് മാറ്റിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com