യുഎസില്‍ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; എട്ടുപേര്‍ മരിച്ചു, മുന്നൂറിലധികം പേര്‍ക്ക് പരിക്ക്

യുഎസില്‍ സംഗീതപരിപാടിക്കിടെ തിക്കിലുംതിരക്കിലും പെട്ട് 8 മരണം. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു
ആസ്ട്രോവേള്‍ഡ് ഫെസ്റ്റിവല്‍/എപി
ആസ്ട്രോവേള്‍ഡ് ഫെസ്റ്റിവല്‍/എപി
Updated on: 
1 min read


ഹൂസ്റ്റണ്‍: യുഎസില്‍ സംഗീതപരിപാടിക്കിടെ തിക്കിലുംതിരക്കിലും പെട്ട് 8 മരണം. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ടെക്സസിലെ ഹൂസ്റ്റണില്‍ ആസ്ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്സിന്റെ പരിപാടിയിലാണ് ദുരന്തമുണ്ടായത്. 

വേദിക്കടുത്തേക്ക് ആളുകള്‍ തള്ളിയെത്തിയതാണ് ദുരന്തത്തിനു കാരണം. 50,000 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഹൃദയാഘാതം ഉണ്ടായ 11 പേരെ ആശുപത്രിയിലെത്തിച്ചു. ഇവരില്‍ എട്ടു പേര്‍ മരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. 

ഒടിവുകളും ചതവുകളുമായി മുന്നൂറിലധികം പേരാണ് ചികിത്സ തേടിയിരിക്കുന്നത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാത്രി 9.15നാണ് സംഭവം. തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER