വിരണ്ടോടിയ കാളയുടെ ആക്രമണത്തിൽ നിന്ന് മകനെ രക്ഷിച്ച് പിതാവ്. ടെക്സാസിലെ ഒരു ഷോയ്ക്കിടെയാണ് സംഭവം. കാളയുടെ പുറത്തിരുന്നു വളയത്തിൽ പ്രവേശിച്ച 18കാരനെ മറിച്ചിട്ട് കാള കുതിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ഇതിനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കാളപ്പുറത്തുനിന്ന് വീണ് അബോധാവസ്ഥയിൽ കിടന്ന കോഡി ഹുക്ക്സിനെ കാളയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയായിരുന്നു പിതാവ്. ലാൻഡിസ് ഹുക്ക്സ് എന്നയാളാണ് തക്കസമയത്ത് മകന്റെ രക്ഷകനായത്. നിലത്ത് ബോധരഹിതനായി കിടന്ന കോഡിയുടെ മുകളിൽ മുഖം മറച്ചുപിടിച്ച് കിടക്കുകയായിരുന്നു ലാൻഡിസ് ഹുക്ക്സ്. അല്ലാത്തപക്ഷം യുവാവിനെ കാള ചവിട്ടിയരയ്ക്കുമായിരുന്നു. അച്ഛന് നന്ദി പറഞ്ഞ് കോഡി ആണ് ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
തന്നെ സഹായിക്കാൻ ഓടിയെത്തിയ മറ്റ് ആളുകൾക്കും യുവാവ് നന്ദി കുറിച്ചു. സ്വന്തം മകന് വേണ്ടി ജീവൻ പോലും നൽകാൻ തയ്യാറായ അച്ഛൻ എന്നാണ് വിഡിയോ കണ്ട് പലരും കമന്റ് കുറിച്ചിരിക്കുന്നത്. മകൻ അപകടത്തിലായത് കണ്ട് ചാടിവീഴാൻ അദ്ദേഹത്തിന് ഒരു നിമിഷം പോലും ചിന്തിക്കേണ്ടിവന്നില്ലെന്നും പലരും ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates