ആകാശം തൊടുന്ന അതിസാഹസികന്‍;68 നില കെട്ടിടത്തില്‍ നിന്ന് കാല്‍തെറ്റി വീണു, റെമി ലൂസിഡിന് ദാരുണാന്ത്യം; വീഡിയോ

ട്രെഗണ്ടര്‍ ടവര്‍ കോംപ്ലക്‌സിനു മുകളില്‍നിന്നാണു ലൂസിഡി വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
Remi_Lucidi
Remi_Lucidi
Updated on
1 min read

ഹോങ്കോങ്:  അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളില്‍ കയറി മാസ്മരിക പ്രകടനം നടത്തുന്ന അതിസാഹസികനായ റെമി ലൂസിഡി 68 നില കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു മരിച്ചു. ട്രെഗണ്ടര്‍ ടവര്‍ കോംപ്ലക്‌സിനു മുകളില്‍നിന്നാണു ലൂസിഡി വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള പെന്റ്ഹൗസിന് പുറത്ത് ലൂസിഡി കുടുങ്ങിപ്പോവുകയായിരുന്നു. പരിഭ്രാന്തനായി പെന്റ്ഹൗസിന്റെ ജനലില്‍ അടിച്ചെന്നും ഇതുകണ്ട് അവിടെ ജോലി ചെയ്തിരുന്നയാള്‍ പേടിച്ച് പോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ കാല്‍തെറ്റി വീണാണ് അന്ത്യം സംഭവിച്ചത്. 

വൈകിട്ട് ആറുമണിയോടെയായിരുന്നു ലൂസിഡി എത്തിയത്. കെട്ടിടത്തിന്റെ നാല്‍പ്പതാം നിലയിലുള്ള സുഹൃത്തിനെ കാണാനെത്തിയതാണെന്നായിരുന്നു കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ലൂസിഡിയെ അറിയില്ലെന്നു 40ാം നിലയില്‍ താമസിക്കുന്ന ആള്‍ പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇയാളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ അതിനകം തന്നെ ലൂസിഡി ലിഫ്റ്റില്‍ കയറിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com