പോര്‍ട്ട് ഓഫ് പ്രിന്‍സ് : കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഹെയ്ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1297 ആയി ഉയര്‍ന്നു. നിരവധിപേരെ കാണാതായിട്ടുണ്ട്. ആറായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
14,000 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ശനിയാഴ്ചയാണ് 7.2 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. പിന്നാലെ പലതവണ തുടര്‍ചലനങ്ങളും രാത്രിയോടെ 5.9 തീവ്രതയുള്ള രണ്ടാം ഭൂകമ്പവുമുണ്ടായി. തലസ്ഥാനമായ പോര്‍ട്ട് ഓഫ് പ്രിന്‍സില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള നഗരമായ പെറ്റിറ്റ് ത്രൂ നിപ്പസിനു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂചലനത്തിനു പിന്നാല ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗ്രെയ്‌സ് ചുഴലിക്കാറ്റ് തിങ്കളാഴ്ച ഹെയ്ത്തിയില്‍ എത്തുമെന്നാണ് പ്രവചനം. കരയില്‍ തൊടുമ്പോള്‍ ന്യൂനമര്‍ദമായി മാറാമെങ്കിലും കനത്തമഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് ഗ്രെയ്‌സ് കാരണമായേക്കുമെന്നാണ് മുന്നറിയിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates