വധശിക്ഷ ലൈവായി കാണാം...!!! അമേരിക്കയില്‍ പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും

ഇറാനിലും താലിഭാനിലും അഫ്ഗാനിസ്ഥാനിലും പരസ്യവധശിക്ഷ നടപ്പിലാക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു രാജ്യം ലൈവായി വധശിക്ഷ കാണിക്കാന്‍ പോകുന്നത്
nidal hasasn
nidal hasanreuters
Edited By:
Updated on: 
1 min read

വാഷിങ്ങ്ടണ്‍: ലോകചരിത്രത്തില്‍ തന്നെ ആദ്യമായി പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും നടപ്പാക്കാനൊരുങ്ങി അമേരിക്ക. 2009ല്‍ ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് സൈന്നിക താവളത്തില്‍ വെടിവെപ്പ് നടത്തി 13 പേരുടെ ജീവനെടുത്ത നിദാല്‍ ഹസന്റെ (56) വധശിക്ഷയാണ് അമേരിക്ക ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ പോകുന്നത്.

ആര്‍മിയുടെ ഫയറിങ്ങ് സ്‌ക്വാഡ് പ്രതിക്കുനേരെ ഒരുമിച്ച് വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പിലാക്കും. എല്ലാവര്‍ക്കും കാണാനായി പെന്റഗണ്‍ ആണ് ലൈവ് സ്ട്രീമിങ്ങ് ഒരുക്കുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലിലെ സൈനികരുമായി കൂടിക്കാഴ്ച്ച നടത്താനെത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് പരസ്യവധശിക്ഷയെകുറിച്ചും ലൈവ് ടെലികാസ്റ്റിനെ കുറിച്ചും വെളിപ്പെടുത്തിയത്.

nidal hasasn
'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

1945നു ശേഷം ഇതാദ്യമായാണ് യുഎസില്‍ വധശിക്ഷ നടപ്പാക്കാനായി ഫയറിങ്ങ് സ്‌ക്വാഡിനെ നിയോഗിക്കുന്നത്. ഇറാനിലും താലിഭാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലും പരസ്യ വധശിക്ഷ നടപ്പാക്കുന്ന രീതി ഇപ്പോഴും ഉണ്ടെങ്കിലും ആദ്യമായാണ് ഒരു രാജ്യം അത് ലൈവായി കാണിക്കാന്‍ പോകുന്നത്.

nidal hasasn
യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

ഡിസംബര്‍ 3ന് കൃത്യം ഒരുമണിക്കുതന്നെ വധശിക്ഷ നടപ്പാക്കുമെന്ന് ഹെഗ്‌സത്ത് അറിയിച്ചു. സേനയില്‍ സൈക്യാട്രിസ്റ്റ് ആയിരുന്നു പ്രതിയായ ഹസന്‍. സൈനികയൂണിഫോമില്‍ ഭീകരാക്രമണം നടത്തിയ പ്രതിയുടെ വധശിക്ഷ അപ്പീല്‍ നല്‍കിയാലും നടപ്പിലാക്കും എന്നും ഹെഗ്‌സത്ത് പറയുന്നു.

Summary

The execution will be telecast live in America

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com