ഓരോരുത്തരുടെയും അക്കൗണ്ടില്‍ 2000 ഡോളര്‍ വീതം നല്‍കും; താരിഫ് നയം അമേരിക്കയെ സമ്പന്നമാക്കി: ട്രംപ്

പ്രഖ്യാപനം എന്ന് മുതല്‍ നടപ്പാക്കുമെന്നോ എങ്ങനെ നല്‍കുമെന്നോ ട്രംപ് വ്യക്തമാക്കുന്നില്ല
Donald Trump
Donald Trump promises $2000 benifit of US tariff policy distributed Americans
Updated on
1 min read

വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക തീരുവയുടെ ഗുണം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നേരിട്ട് ലഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താരിഫിലൂടെയുണ്ടായ നേട്ടത്തിന്റെ ഒരു വിഹിതം ജനങ്ങള്‍ക്കും നല്‍കാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി പൗരന്‍മാര്‍ക്ക് 2000 ഡോളര്‍ നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

Donald Trump
അമേരിക്കയ്ക്ക് ആശ്വാസം, അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ കരാറായി

താരിഫിനെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളാണ് എന്ന് തുടങ്ങുന്ന കുറിപ്പിലൂടെ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ആദരണീയവുമായ രാജ്യമാണ് നമ്മള്‍, പണപ്പെരുപ്പമില്ല. വിരമിക്കല്‍ സേവിങ്സ് പ്ലാന്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. നമ്മള്‍ ട്രില്യണ്‍ കണക്കിന് ഡോളറുകള്‍ നേടുന്നുണ്ട്, 37 ട്രില്യണ്‍ ഡോളര്‍ വരുന്ന അമേരിക്കയുടെ ഭീമമായ കടം ഉടന്‍ തിരിച്ചടയ്ക്കാന്‍ തുടങ്ങും. രാജ്യത്തെ നിക്ഷേപം റെക്കോര്‍ഡ് കൈവരിച്ചു. താരിഫ് ഉയര്‍ത്തിയതിന്റെ ഫലമായി ഒരാള്‍ക്ക് കുറഞ്ഞത് 2000 ഡോളര്‍ ലാഭവിഹിതം നല്‍കാന്‍ കഴിയും. എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതില്‍ ഉയര്‍ന്ന വരുമാനമുള്ളവര്‍ ഉള്‍പ്പെടില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. എന്നാല്‍, പ്രഖ്യാപനം എന്ന് മുതല്‍ നടപ്പാക്കുമെന്നോ എങ്ങനെ പണം നല്‍കുമെന്നോ ട്രംപ് വ്യക്തമാക്കുന്നില്ല.

Donald Trump
അസിം മുനീര്‍ സംയുക്ത സൈനിക മേധാവിയാകും, സുപ്രീം കോടതിയുടെ അധികാരങ്ങള്‍ കുറയും; ഭരണഘടനാ ഭേദഗതിയുമായി പാകിസ്ഥാന്‍

വിദേശ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയ അമിത താരിഫില്‍ യുഎസ് സുപ്രീം കോടതി ഉള്‍പ്പെടെ സംശയം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ പ്രതികരണം. ദേശീയ അടിയന്തരാവസ്ഥകളില്‍ മാത്രം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള 1977-ലെ നിയമപ്രകാരമാണ് താരിഫ് നടപ്പാക്കിയത്. ഇതിലൂടെ പ്രസിഡന്റ് പ്രസിഡന്റ് യുഎസ് കോണ്‍ഗ്രസിന്റെ അധികാരത്തില്‍ കടന്നുകയറിയോ എന്നായിരുന്നു കഴിഞ്ഞയാഴ്ച യുഎസ് സുപ്രീംകോടതി ഉയര്‍ത്തിയ ചോദ്യം.

Summary

US President Donald Trump abbounce tariff policy make United States had become “the richest, most respected country in the world” under his leadership.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com