ഹോര്‍മൂസില്‍ ഉപരോധം തുടരും, ഇറാന്റെ യുറേനിയം യുഎസിനെന്ന് ട്രംപ്; 'പാകിസ്ഥാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നന്ദി'

ഹോര്‍മുസില്‍ ഇടപെടാമെന്ന് നാറ്റോ സൈനിക സഖ്യം തന്നെ അറിയിച്ചെന്നും എന്നാല്‍ ആവശ്യമില്ലെന്ന് താന്‍ മറുപടി നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടു
Donald Trump
Donald TrumpA P
Updated on
1 min read

വാഷിങ്ടണ്‍: താത്കാലിക വെടിനിര്‍ത്തല്‍ അവസാനിക്കുന്നതു വരെ ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ അവകാശ വാദങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം തുടരും, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളിലാണ് ട്രംപിന്റെ പ്രതികരണം.

Donald Trump
ഹോർമുസ് തുറന്നു, എല്ലാ വാണിജ്യ കപ്പലുകൾക്കും ​'ഗ്രീൻ സി​ഗ്നൽ'

ലെബനനില്‍ ആക്രമണം നടത്തുന്നതില്‍ നിന്ന് ഇസ്രായേലിനെ വിലക്കി. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താന്‍ ഇറാന്‍ സമ്മതിച്ചു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് ലഭിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയ പാക് പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫിനും സൈനിക മേധാവി അസിം മുനീറിനും ട്രംപ് നന്ദി പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടലിന് നന്ദി അറിയിച്ച് ട്രംപ് നാറ്റോയെ തള്ളിപ്പറയുകയും ചെയ്തു. ഹോര്‍മുസില്‍ ഇടപെടാമെന്ന് നാറ്റോ സൈനിക സഖ്യം തന്നെ അറിയിച്ചെന്നും എന്നാല്‍ ആവശ്യമില്ലെന്ന് താന്‍ മറുപടി നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, ഇറാനുമായി സമാധാന കരാറിലെത്തും വരെ ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനുമായി മിക്ക കാര്യങ്ങളിലും ധാരണയിലെത്തിയതിനാല്‍ കുറഞ്ഞ സമയം മാത്രമേ ഉപരോധം തുടരേണ്ടിവരൂവെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ഹോര്‍മുസ് തുറന്നിട്ടും യുഎസ് നാവിക ഉപരോധം തുടരുന്നത് വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ഇറാന്‍ പ്രതികരിച്ചു.

Donald Trump
'സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറില്ല': ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

ഇസ്രയേല്‍- ലെബനന്‍ താത്കാലിക വെടിനിര്‍ത്തലിന്റെ പത്ത് ദിവസമാണ് ഹോര്‍മുസ് പൂര്‍ണമായും തുറന്നു കിടക്കുകയെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇത്രയും ദിവസം ഹോര്‍മുസ് തുറന്നു കിടക്കുമെന്നു ഇറാന്‍ വിദേശകാര്യ മന്ത്രി അബാദ് അരാഗ്ചി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ അവസാനിക്കുന്നതു വരെ എല്ലാ വാണിജ്യ കപ്പലുകള്‍ക്കും യാത്ര ചെയ്യാമെന്നും അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. എന്നാല്‍ ഇറാന്റെ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ നേരത്തെ തന്നെ അറിയിച്ച റൂട്ടിലൂടെ അല്ലാതെ യാത്ര അരുതെന്നും അരാഗ്ചി പറഞ്ഞിരുന്നു.

Summary

U.S. President Donald Trump reacted strongly on social media after a major development with Iran, as Tehran announced that the Strait of Hormuz would remain open to commercial vessels during the ceasefire, easing a key point of tension in the conflict.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com