ഇറാനുമായുള്ള രണ്ടാം ഘട്ട ചര്‍ച്ച; യുഎസ് പ്രതിനിധികള്‍ തിങ്കളാഴ്ച പാകിസ്ഥാനില്‍, സ്വരം കടുപ്പിച്ച് ട്രംപ്

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് തന്നെയായിരിക്കും സംഘത്തെ നയിക്കുക എന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന സൂചന
Donald Trump
Donald TrumpA P
Updated on
1 min read

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇറാന്‍ യുഎസ് രണ്ടാം ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ ചര്‍ച്ചക്കാര്‍ തിങ്കളാഴ്ച പാകിസ്ഥാനിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പോസ്റ്റിലാണ് അമേരിക്കന്‍ സംഘത്തെ കുറിച്ചുള്ള സൂചനകള്‍ ട്രംപ് നല്‍കിയത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് അമേരിക്ക ആരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് തന്നെയായിരിക്കും സംഘത്തെ നയിക്കുക എന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന സൂചന.

Donald Trump
ആറ് വിമാനത്താവളങ്ങള്‍ തുറന്ന് ഇറാന്‍ , തിങ്കളാഴ്ച മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍

അതേസമയം, ശനിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്ത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. യുഎസ് മുന്നോട്ടുവയ്ക്കുന്ന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്നും ട്രംപ് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 47 വര്‍ഷമായി മുന്‍ പ്രസിഡന്റുമാര്‍ ചെയ്യാന്‍ മടിച്ച കാര്യമാണിത്. ഇറാന്റെ 'കൊലപാതക യന്ത്രം' അവസാനിപ്പിക്കാന്‍ വൈകില്ല. എന്നാണ് ട്രംപിന്റെ നിലപാട്.

Donald Trump
സുരക്ഷാ ഭീഷണി; ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത ഭാഷയില്‍ ആണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അറിയിച്ചത്. ഞായറാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ട്രംപിന്റെ നിലപാടുകളെ പരസ്യമായി വെല്ലുവിളിച്ചത്. 'ഒരു രാഷ്ട്രത്തിന്റെ നിയമപരമായ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ അയാള്‍ ആരാണ്?' എന്ന ചോദ്യമാണ് പെസെഷ്‌കിയാന്‍ ഉയര്‍ത്തുന്നത്. ഇറാന്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് വ്യക്തമാക്കാതെയാണ് ട്രംപ് തങ്ങളുടെ ആണവ പദ്ധതികളെ തടസ്സപ്പെടുത്തുന്നതെന്ന് പെസെഷ്‌കിയാന്‍ ആരോപിച്ചു.

Summary

 US President Donald Trump said that American negotiators will be in Pakistan on Monday for talks with Iran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com