

ദുബൈ: കനത്ത മഴ മൂലം ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിലും യാത്രക്കാര്‍ നേരിട്ട അസൗകര്യങ്ങളിലും ഖേദം പ്രകടിപ്പിച്ച് ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരികെ എത്തിക്കുന്നതിനായി ദുബൈ വിമാനത്താവളത്തിലെ സംഘം നിരന്തരം പരിശ്രമിക്കുകയാണെന്നും ഈ പ്രതിസന്ധി നേരിടുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും എല്ലാ പങ്കാളികളും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ദുബൈ എയര്‍പോര്‍ട്ട് ടീം, എയര്‍ലൈന്‍ പങ്കാളികള്‍, വാണിജ്യ പങ്കാളികള്‍, സേവന ദാതാക്കള്‍ എന്നിവര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരന്തരം പരിശ്രമിക്കുകയാണ്. ഈ സാഹചര്യത്തെ നേരിടുന്നതില്‍ ഞങ്ങള്‍ ക്ഷമയോടെയും ദൃഢനിശ്ചയത്തോടെയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്തെ ഞങ്ങളുടെ അതിഥികളുടെ ക്ഷമയും സഹകരണവും അഭിനന്ദനം അര്‍ഹിക്കുന്നു. യാത്രക്കാര്‍ക്ക് അനുഭവപ്പെട്ട നിരാശയ്ക്കും അസൗകര്യത്തിനും ഖേദം പ്രകടിപ്പിക്കുന്നു. ഈ സാഹചര്യം മനസ്സിലാക്കിയതിന് എല്ലാവര്‍ക്കും നന്ദിയെന്നും പോള്‍ ഗ്രിഫിത്ത്‌സ് വ്യക്തമാക്കി.
യുഎഇയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴ പെയ്തതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്തത്. ഞങ്ങളുടെ അതിഥികളുടെ ക്ഷേമത്തിനും ദുബൈ രാജ്യാന്തര വിമാനത്താവളം സാധാരണ പ്രവര്‍ത്തന ഷെഡ്യൂളിലേക്ക് തിരികെയെത്തിക്കാനുമാണ് ഞങ്ങള്‍ പരിശ്രമിച്ചത്. വിമാനത്താവളം സാധാരണ പ്രവര്‍ത്തന ഷെഡ്യൂളിലേക്ക് തിരിച്ചെത്തുന്നതോടെ യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്രയും വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. നിലവിലെ സാഹചര്യം സവിശേഷമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഞങ്ങള്‍ എത്രയും വേഗം സാധാരണ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മഴ മൂലം പ്രവര്‍ത്തനം തടസ്സപ്പെട്ട എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റേയും ഫ്‌ളൈ ദുബൈയുടെയും വിമാന സര്‍വീസുകള്‍ സാധാരണ ഷെഡ്യൂളുകള്‍ അനുസരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി ഇരു വിമാന കമ്പനികളും അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates