നിയമ ലംഘനം : 656 ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്തതായി ദുബൈ പൊലീസ്

പ്രായപൂർത്തിയാകാത്തവർ ഇ-സ്‌കൂട്ടറുകളുമായി റോഡിലിറങ്ങുന്നതും മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും നിയമങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കണം എന്ന് ദുബൈ പൊലീസ് അറിയിച്ചു.
Dubai Police
Dubai Police seize 656 e-scooters for violating lawsDubai Police/x
Updated on
1 min read

ദുബൈ: ഗതാഗത നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് 656 ഇ-സ്കൂട്ടറുകൾ കഴിഞ്ഞവർഷം പിടിച്ചെടുത്തതായി അൽ ബർഷ പൊലീസ് സ്റ്റേഷൻ അധികൃതർ. ക്രിമിനൽ അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹരീബ് മുഹമ്മദ് അൽ ഷംസിയുടെ നേനതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷനുകളുടെ വാർഷിക അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വർഷം ഏപ്രിൽ മുതൽ ഇ-സ്‌കൂട്ടർ, സൈക്കിൾ റൈഡർമാരുടെ നിയമലംഘനങ്ങൾ നീരീക്ഷിക്കാനായി ദുബൈ പൊലീസ് പേഴ്സണൽ മൊബിലിറ്റി മോണിറ്ററിങ് യൂണിറ്റ് ആരംഭച്ചിരുന്നു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (ആർടിഎ) സഹകരിച്ചാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

Dubai Police
കൂടുതൽ ഇന്ത്യൻ കമ്പനികൾ ദുബായിലേക്ക്; പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

സൈക്ലിങ് പാതകളിലേക്ക് മറ്റു വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുക,ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, സുരക്ഷിതമായ റൈഡിങ് രീതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ യൂണിറ്റ് നടപ്പാകുന്നത്.

ഹെൽമെറ്റ്, റിഫ്‌ളക്ടീവ് ജാക്കറ്റ് എന്നിവ ഇ-സ്‌കൂട്ടർ ഓടിക്കുമ്പോൾ ധരിക്കണമെന്ന് നിയമമുണ്ട്. ഇ-സ്‌കൂട്ടറുകളുമായി പ്രായപൂർത്തിയാകാത്തവർ റോഡിലിറങ്ങുന്നതും വലിയ സുരക്ഷാ ഭീഷണി ഉണ്ടാകുന്നതായി അധികൃതർ പറഞ്ഞു, കഴിഞ്ഞ ഇ-സ്‌കൂട്ടർ, സൈക്കിൾ അപകടങ്ങളിൽ വർഷം 10 പേർ മരിക്കുകയും 259 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Summary

Al Barsha Police Station officials said that 656 e-scooters were seized last year for violating traffic laws. This was announced during the annual review meeting of police stations held under the chairmanship of Major General Harib Mohammed Al Shamsi, Deputy Commander-in-Chief of Criminal Affairs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com