യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്‌കാരമോ ഉണ്ടാവില്ല.
No Eidgah in UAE
No Eidgah in UAEFile
Updated on
1 min read

ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇയിലും ഖത്തറിലും ഈദ് പ്രാർത്ഥനകൾ പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തി. ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്‌കാരമോ ഉണ്ടാവില്ല.

അതിനിടെ, ദുബൈയിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്കായി അമേരിക്ക നടത്തുന്ന പരിശ്രമങ്ങളിൽ പങ്കാളിയായേക്കുമെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് സൂചിപ്പിച്ചു. നിലവിൽ ഇറാനുമായി ചർച്ചകൾ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ സമാധാനശ്രമങ്ങളെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായി സംസാരിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും സുരക്ഷയും ഇരു നേതാക്കളും ചർച്ച ചെയ്തു. എന്നാൽ മേഖലയിൽ സൈനിക നീക്കം ശക്തമാക്കിയ അമേരിക്കൻ സെൻട്രൽ കമാൻഡ്, ഹോർമുസ് തീരത്തെ മിസൈൽ ഡിപ്പോകൾ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി.

No Eidgah in UAE
ഇറാന്റെ പ്രത്യാക്രമണങ്ങളുടെ തത്സമയ നിരീക്ഷണം; യുഎസ് നേവിയുടെ എംക്യു 4 സി ട്രൈറ്റണുള്‍പ്പെടെ ഹോര്‍മുസ് കടലിടുക്കില്‍

കപ്പൽ വേധ മിസൈൽ ഡിപ്പോകൾ ആക്രമിച്ചു. ഭൂഗർഭ വേധ ബോംബുകൾ പ്രയോഗിച്ചെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതേസമയം ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിമുഖത കാണിക്കുന്ന യൂറോപ്യൻ സഖ്യകക്ഷികളുടെ നിലപാടിൽ ട്രംപ് നിരാശനാണെന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയേണ്ടത് യുഎസിന്‍റെ മാത്രം ആവശ്യമാണെന്ന തരത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സമീപനം വളരെ ദയനീയമാണെന്നും സെനറ്റർ കുറ്റപ്പെടുത്തി.

No Eidgah in UAE
തിരിച്ചടിച്ച് ഇറാന്‍, 27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ

നിലവിലെ സംഘർഷത്തിൽ ഫ്രാൻസ് പങ്കാളികളല്ലെന്നും സംഘർഷം അവസാനിച്ചു കഴിഞ്ഞാൽ മാത്രമേ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ ഫ്രാൻസ് സഹായിക്കൂ എന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്. ഈ യുദ്ധം നാറ്റോയുടെ വിഷയമല്ലെന്ന് ജർമനിയും നിലപാടെടുത്തു. ജപ്പാൻ, ഓസ്‌ട്രേലിയ, പോളണ്ട്, സ്‌പെയിൻ, ഗ്രീസ്, സ്വീഡൻ എന്നീ രാജ്യങ്ങളും ഹോർമുസ് കടലിടുക്കിലെ സൈനിക ഇടപെടലിൽ നിന്ന് അകന്നു നിൽക്കുകയാണ്.

Summary

Isreal- Iran War: Eid prayers in uae to be held only in mosques eid gahs avoided

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com