യുദ്ധം അവസാനിപ്പിക്കാം, ഹോര്‍മുസ് തുറക്കാം, ആണവചര്‍ച്ചകള്‍ അതുകഴിഞ്ഞ്; നിര്‍ദേശങ്ങളുമായി ഇറാന്‍

ന്യൂക്ലിയര്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട ചര്‍ച്ചകളിലേക്കു കടക്കണമെങ്കില്‍ ആദ്യ രണ്ടുഘട്ടങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകണമെന്നതാണ് ഇറാന്റെ നിലപാട്.
Iran's Proposal For Talks With US
പ്രതീകാത്മത ചിത്രംAI
Updated on
1 min read

വാഷിങ്ടണ്‍: യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോര്‍മുസ് വീണ്ടും തുറക്കുന്നതിനും അമേരിക്കയുമായി കരാറിനു തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. മൂന്നു ഘട്ടങ്ങളിലായുള്ള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. പൂര്‍ണമായും യുദ്ധം അവസാനിപ്പിക്കുക, ഹോര്‍മുസ് ഗതാഗതം, ആണവ പ്രശ്‌നങ്ങള്‍ എന്നിവയിലാണ് ടെഹാറാന്‍ നിലപാട് വ്യക്തമാക്കിയത്.

ഇറാന്റെ മൂന്നുഘട്ട നിര്‍ദ്ദേശങ്ങളില്‍ ആദ്യത്തേത് യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുക എന്നതാണ്. ഇറാനും ലെബനനുമെതിരായി യുദ്ധങ്ങള്‍ പുനരാരംഭിക്കരുതെന്നും നിര്‍ദേശമുണ്ട്. ആദ്യഘട്ടം അംഗീകരിച്ചാല്‍ രണ്ടാംഘട്ടത്തിലേക്കു കടക്കും.

Iran's Proposal For Talks With US
ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു?; അരാഗ്ചിയും സംഘവും ഇസ്ലാമാബാദില്‍ തിരിച്ചെത്തി, ഉപാധികള്‍ മുന്നോട്ടുവെച്ച് ഇറാന്‍

ഹോര്‍മുസ് കടലിടുക്കിന്റെ മാനേജ്‌മെന്റും ഭരണവും ഈ ഘട്ടത്തില്‍ ചര്‍ച്ചചെയ്യും. അനുകൂലമായ പ്രതികരണമുണ്ടായാല്‍മാത്രം മൂന്നാം ഘട്ടത്തില്‍ ന്യൂക്ലിയര്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട ചര്‍ച്ചകളിലേക്കു കടക്കാമെന്നും ഇറാന്റെ നിര്‍ദേശമുണ്ട്. ടെഹാറാന്‍ യുറേനിയം സമ്പുഷ്ടിപ്പെടുത്തുന്നത് നിര്‍ത്തിവെക്കണമെന്നും ശേഖരം രാജ്യത്തിനു പുറത്തേക്കുമാറ്റണമെന്നും അമേരിക്ക ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളടക്കം നടത്തണമെങ്കില്‍ ആദ്യ രണ്ടുഘട്ടങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകണമെന്നതാണ് ഇറാന്റെ നിലപാട്.

എന്നാല്‍ ആണവവിഷയങ്ങളില്‍ വിട്ടുവീഴ്ച വേണമോ എന്നകാര്യത്തില്‍ ഇറാന്‍ നേതൃത്യത്തിനിടയില്‍ അഭിപ്രായഭിന്നതയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിസന്ധികള്‍ എത്രയുംവേഗം പരിഹരിക്കാനുള്ള ഇറാന്റെ നീക്കമായാണ് അമേരിക്ക നിര്‍ദേശങ്ങളെ കാണുന്നത്.

Iran's Proposal For Talks With US
ചെര്‍ണോബില്‍ @ 40: മനുഷ്യര്‍ ഒഴിഞ്ഞുപോയിടത്ത് പെറ്റുപെരുകി ചെന്നായ്ക്കള്‍

കടലിടുക്ക് തുറക്കുകയും ഉപരോധം അവസാനിപ്പിക്കുകയും ചെയ്തശേഷം ഇരുകക്ഷികളും പൂര്‍ണമായും യുദ്ധത്തില്‍നിന്നും വിട്ടുനിന്നശേഷമാകും ആണവ ചര്‍ച്ചകള്‍ ആരംഭിക്കുക. എന്നാല്‍ ഈ നിര്‍ദേശം അമേരിക്ക അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. ഇറാനുമേലുള്ള ഉപരോധം പിന്‍വലിക്കുന്നത് ഭാവിചര്‍ച്ചകളില്‍ അമേരിക്കയുടെ സ്വാധീനം ഇല്ലാതാക്കുമെന്നാണ് യുഎസ് ഭരണകൂടത്തിന്റെ നിഗമനം. അതേസമയം ഇറാന്റെ കൈവശമുള്ള യുറേനിയം പിടിച്ചടക്കുന്നതും അമേരിക്കയ്ക്ക് സുപ്രധാനമാണ്.

Summary

End Of War, Hormuz, Nuclear Issue: Iran's 3-Stage Proposal For Talks With US

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com