ബില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ രാജകുമാരന്‍, റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തുടങ്ങിയവരുടെ ലൈംഗികദൃശ്യങ്ങൾ എപ്സ്റ്റീന്‍ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചു; വെളിപ്പെടുത്തല്‍

സെക്‌സ് ടേപ്പുകളില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ, ബ്രാന്‍സണ്‍ എന്നിവരുടെയെല്ലാം മുഖം വ്യക്തമായി കാണാവുന്നതാണ്
ബില്‍ ക്ലിന്റണ്‍/ ഫയല്‍ ചിത്രം
ബില്‍ ക്ലിന്റണ്‍/ ഫയല്‍ ചിത്രം
Updated on
1 min read

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ രാജകുമാരന്‍, ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തുടങ്ങിയ പ്രമുഖരുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ സെക്‌സ് ടേപ്പുകള്‍ ജെഫ്രി എപ്സ്റ്റീന്‍ കൈവശം വെച്ചിരുന്നതായി വെളിപ്പെടുത്തല്‍. എപ്സ്റ്റീന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച വനിത സാറ റാന്‍സം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബ്രിട്ടീഷ്-ദക്ഷിണാഫ്രിക്കന്‍ വംശജയായ സാറ റാന്‍സം 2006-ല്‍, 22-ാം വയസ്സിലാണ് ജെഫ്രി എപ്സ്റ്റീനെ കാണുന്നത്. മറ്റു പല പെണ്‍കുട്ടികള്‍ക്കും വാഗ്ദാനം നല്‍കിയ പോലെ, എപ്സ്റ്റീനും കൂട്ടാളി ഗിസ്ലെയ്ന്‍ മാക്സ്വെല്ലിനും മസാജ് ചെയ്യാന്‍ പകരമായി പണം നല്‍കാമെന്ന് പറഞ്ഞിരുന്നതായും ഇവര്‍ പറയുന്നു.

തന്റെ ഒരു സുഹൃത്ത് ബില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ രാജകുമാരന്‍, റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്നിവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. എപ്സ്റ്റീന്‍ ഇതെല്ലാം വീഡിയോ പകര്‍ത്തിയിരുന്നുവെന്നും ഒരു കോളമിസ്റ്റിന് അയച്ച ഇ മെയിലില്‍ സാറ റാന്‍സം പറയുന്നു. സെക്‌സ് ടേപ്പുകളില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ, ബ്രാന്‍സണ്‍ എന്നിവരുടെയെല്ലാം മുഖം വ്യക്തമായി കാണാവുന്നതാണ്. 

എപ്സ്റ്റീന്‍ വളരെ ബുദ്ധിശാലിയാണെന്നും, വീഡിയോ ദൃശ്യങ്ങളിലൊന്നും അയാളുടെ മുഖം കാണാനില്ലെന്നും സാറ റാന്‍സം പറഞ്ഞു. അമേരിക്കന്‍ മുന്‍ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപ് തന്റെ മറ്റൊരു സുഹൃത്തുമായി, ന്യൂയോര്‍ക്കിലെ എപ്സ്റ്റീന്റെ ബംഗ്ലാവില്‍ വെച്ച് നിരന്തരം ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്നും സാറ റാന്‍സം വെളിപ്പെടുത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trump on Thursday ordered new tariffs on certain medicines, alongside an overhaul of metal duties.
Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com