

ഭക്ഷണപ്രിയരാണോ നിങ്ങൾ? എങ്കിൽ സ്വർണം വെച്ചുണ്ടാക്കിയ ഒരു സാൻവിച്ച് ആയാലോ... അമ്പരക്കേണ്ട, ന്യൂയോർക്കിലെ സെറൻഡിപ്പിറ്റി 3 എന്ന റസ്റ്ററന്റിലാണ് ഈ മഹാ സംഭവം. സാൻവിച്ചിനുള്ളിൽ ഫ്രഞ്ച് പുൾമാൻ ഷാംപെയ്ൻ ബ്രെഡിൽ എഡിബിൾ ആയിട്ടുള്ള സ്വർണശകലങ്ങൾ ഉണ്ടെന്നാണ് ഇവരുടെ വാദം.
കൂടാതെ സാൻവിച്ചിന്റെ ഓരോ ലെയറിലും സ്വർണ അടരുകളുണ്ട്. സാൻവിച്ച് ഉണ്ടാക്കിയിരിക്കുന്നത് വൈറ്റ് ട്രഫിൾ ബട്ടർ, ക്യാഷിയോ കാവല്ലോ പോഡോലിക്കോ ചീസ് എന്നിവ ഉപയോഗിച്ചാണ്. 17,000 രൂപയാണ് ഒരു സാൻവിച്ചിന്റെ വില. ലോകത്തിലെ ഏറ്റവും വില കൂടിയ സാൻവിച്ച് എന്ന ഗിന്നസ് റെക്കോർഡും ഈ സാൻവിച്ച് നേടി.
തീർന്നില്ല, ഇത് കഴിക്കണമെങ്കിൽ 48 മണിക്കൂർ കാത്തിരിക്കണം. ഓഡർ ചെയ്ത് 48 മണിക്കൂർ നേരമെങ്കിലും വേണം ഇതിന് വേണ്ട ചേരുവകൾ എത്തിച്ച് പാകം ചെയ്തു തുടങ്ങാൻ. ജോ കാൾഡറോൺ ആണ് ഈ സാൻഡ്‌വിച്ചിന്റെ സൃഷ്ടാവ്. ഇതാദ്യമായല്ല കാൾഡറോണിന്റെ വിഭവം ഗിന്നസ് റെക്കോർഡ് നേടുന്നത്. ലോകത്തെ ഏറ്റവും വില കൂടിയ ബർഗറും മിൽക്ക് ഷെയ്ക്കും സൺഡേയുമെല്ലാം കാൽഡറോണിന്റെ കരവിരുതിൽ സെറൻഡിപ്പിറ്റിയുടെ അടുക്കളയിൽ ഉണ്ടായതാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates