യുഎഇ യാത്രാവിലക്ക് തുടരും; ഇത്തിഹാദിന് പിന്നാലെ എമിറേറ്റ്സും സർവീസ് നടത്തില്ല

ഇന്ത്യ അടക്കം 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് എയർലൈൻസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഈ മാസം 25 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്. ഇന്ത്യ അടക്കം 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് എയർലൈൻസ് അറിയിച്ചു. നിലവിൽ 21 വരെയാണ് സർവീസ് നിർത്തിവച്ചിട്ടുള്ളത്. 

നേരത്തെ ഈ മാസം 31 വരെ ഇന്ത്യയിൽ നിന്നടക്കം സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവെയ്സ് അറിയിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള സർവീസ് നിർത്തിവച്ചതും നീട്ടിയിട്ടുണ്ട്. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യുഎഇ വ്യോമയാന മന്ത്രാലയം ഇതുവരെ അറിയിപ്പ് നൽകിയിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com