നൂറുകണക്കിന് പക്ഷികള്‍ കൂട്ടത്തോടെ താഴേക്ക് വീണു, ദുരൂഹത- വീഡിയോ 

മെക്‌സിക്കോയില്‍ മഴ പെയ്യുന്നത് പോലെ പക്ഷികള്‍ കൂട്ടത്തോടെ താഴേക്ക് വീണു
പക്ഷികള്‍ കൂട്ടത്തോടെ താഴേക്ക് വീഴുന്ന ദൃശ്യം
പക്ഷികള്‍ കൂട്ടത്തോടെ താഴേക്ക് വീഴുന്ന ദൃശ്യം
Updated on
1 min read

മെക്‌സിക്കന്‍ സിറ്റി: മെക്‌സിക്കോയില്‍ മഴ പെയ്യുന്നത് പോലെ പക്ഷികള്‍ കൂട്ടത്തോടെ താഴേക്ക് വീണു. ഇതില്‍ ചില പക്ഷികള്‍ ചത്തതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റു പക്ഷികള്‍ ഏതെങ്കിലും ആക്രമിക്കാന്‍ വന്നപ്പോള്‍ ഭയന്ന് കൂട്ടത്തോടെ താഴേക്ക് പറന്നതാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വടക്കന്‍ മെക്സിക്കന്‍ നഗരമായ ക്വോട്ടെമോക്കിലാണ് സംഭവം. നൂറുകണക്കിന് മഞ്ഞ നിറത്തിലുള്ള തലയോട് കൂടിയ കറുത്ത പക്ഷികളാണ് താഴേക്ക് പതിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

നിയന്ത്രണം വിട്ട് താഴേക്ക് പറന്നതിനെ തുടര്‍ന്ന് നിരവധി പക്ഷികള്‍ ചത്തതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റു പക്ഷികള്‍ ഏതെങ്കിലും ആക്രമിക്കാന്‍ വന്നപ്പോള്‍ രക്ഷപ്പെടാന്‍ കൂട്ടത്തോടെ താഴേക്ക് പറന്നപ്പോള്‍ അപകടം സംഭവിച്ചതാകാമെന്നാണ് വിദഗ്ധരുടെ അനുമാനം. നിയന്ത്രണം വിട്ട് താഴേ വീണ പക്ഷികളില്‍ ചിലതിനാണ് ജീവന്‍ നഷ്ടമായത്. 

ദുരൂഹ സാഹചര്യത്തില്‍ നൂറു കണക്കിന് പക്ഷികള്‍ താഴേ വീഴുന്ന പോലെയാണ് ദൃശ്യങ്ങള്‍. പരുന്തോ മറ്റോ ആകാം ഇവയെ ആക്രമിക്കാന്‍ തുന്നിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com