മുന്‍ ഭരണാധികാരിയുടെ അനുയായികള്‍ കൂട്ടത്തോടെ ജയില്‍ ചാടി; വെടിനിര്‍ത്തല്‍ പരാജയം, സുഡാന്‍ പുതിയ പ്രതിസന്ധിയിലേക്ക്

ഇരു സേനാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ വെടിനിര്‍ത്തല്‍ പരാജയം
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി
Updated on
1 min read

രു സേനാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ വെടിനിര്‍ത്തല്‍ പരാജയം. വിവിധ രാജ്യങ്ങളിലെ ജനങ്ങളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും തിരികെയെത്തിക്കാനായി പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ച് ഇരു സേനാവിഭാഗങ്ങളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചു. 

ഞായറാഴ്ച രാത്രിവരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, തലസ്ഥാന നഗരമായ ഖാര്‍തൂമില്‍ അടക്കം വ്യോമാക്രമണം ശക്തമാണ്. അര്‍ധനസൈനിക വിഭാഗമായ ആര്‍എസ്എഫ് തലസ്ഥാന നഗരം പിടിച്ചെടുക്കാതിരിക്കാന്‍ കൂടുതല്‍ പൊലീസിനെ തെരുവുകളില്‍ വിന്യസിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷന്‍ കാവേരി തുടരുന്നുണ്ട്. ആക്രമണത്തില്‍ ഇതിനോടകം, 520 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 

മുന്‍ ഭരണാധികാരി ഒമര്‍ അല്‍ ബഷിറിന്റെ അനുയാകികള്‍ കൂട്ടത്തോടെ ജയില്‍ ചാടിയതും പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 1989ലെ സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ബഷറിനെ പിന്തുണയ്ക്കുന്ന ഈ യാഥാസ്ഥിതിക ഇസ്ലാമിക വിഭാഗം, കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് സൂചന. ഖാര്‍തൂം പിടിച്ചെടുക്കാനുള്ള ഏറ്റുമുട്ടലില്‍ എല്ലാ സുഡാന്‍കാരും സൈന്യത്തിനൊപ്പം നില്‍ക്കണമെന്ന് കഴിഞ്ഞ ദിവസം അല്‍ ബഷറിന്റെ അടുത്ത അനുയായിയും നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ അഹമ്മദ് ഹാറൂണ്‍ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ, തെരുവ് യുദ്ധം കൂടുതല്‍ സങ്കീര്‍ണമാകും. 

അതേസമയം, ഇന്ത്യയുടെ രക്ഷാ ദൗത്യമായ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 229 പേര്‍ കൂടി സുഡാനില്‍ നിന്ന് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. ഇതോടെ, സുഡാനില്‍ നിന്ന് 1,954പേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com